ഗോവ: ഏറ്റവും വലിയ ഒറ്റകക്ഷിയായി ഗോവയിൽ ഭരണം ഉറപ്പിച്ചതിന്റെ ആവേശത്തിരയിലാണ് ബിജെപി ക്യാമ്പുകൾ. സർക്കാർ രൂപികരിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. എന്നാൽ അതിനിടെ ഗോവയുടെ മുഖ്യമന്ത്രി ആരെന്നതിലുള്ള ഒരു പുതിയ പ്രതിസന്ധി ഉയർന്നിരിക്കുകയാണ് ഗോവ ബിജെപിക്കുള്ളിൽ.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി സ്ഥാനാർഥിയായി സംസ്ഥാന നേതൃത്വം ഉയർത്തിക്കാണിച്ചത് നിലവിലെ മുഖ്യമന്ത്രി കൂടിയായ പ്രമോദ് സാവന്തിനെയായിരുന്നു. എന്നാൽ 650 വോട്ടുകൾക്ക് നിറം മങ്ങിയുള്ള സാവന്തിന്റെ ജയം ഡൽഹയിൽ അത്രകണ്ട് പിടിച്ചിട്ടില്ല.


അതിനിടെയാണ് പ്രമോദ് സാവന്തിനെ വെട്ടിലാക്കി കൊണ്ട് വിശ്വജിത്ത് റാണയുടെ രംഗപ്രവേശം. ബിജെപി സംസ്ഥാന ഘടകം പ്രമോദ് സാവന്തിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിന് വിശ്വജിത്ത് റാണയെയിലാണ് താൽപര്യം. 


സാവന്തിനെ മുഖ്യമന്ത്രിയായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും അതൊരു വിവാദ ചോദ്യമെന്നുമായിരുന്നു റാണ നൽകിയ മറുപടി. 


മന്ത്രിസഭാ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയെ കണ്ട് അവകാശവാദം ഉന്നയിക്കാനും തീരുമാനിച്ചിരുന്നു.  കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുള്ള പാർട്ടി സ്വതന്ത്രരെ കൂടെ നിർത്തി1 ഭരണമുറപ്പാക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഗോവ ബിജെപി.


കോണ്‍ഗ്രസ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞാണ് 20 സീറ്റുകളുമായി ഗോവയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തൂക്കുമന്ത്രി സഭയ്ക്കുള്ള സാധ്യതയെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും അപ്രസക്തമായി. 40 സീറ്റുകളില്‍ 12 സീറ്റ് നേടാനെ കോണ്‍ഗ്രസിനായുള്ളു. മൂന്ന് സ്വതന്ത്രർ ഇതിനോടകം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. 


ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിനു നേരിയ ലീഡ് ലഭിച്ചിരുന്നു. അമിത ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനുമായി ബന്ധപ്പെടുക പോലും ചെയ്തു. എന്നാല്‍  പിന്നീടങ്ങോട്ട് ബിജെപി ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 21 എന്ന മാന്ത്രിക സംഖ്യയിലേക്കും ബിജെപിയുടെ ലീഡ് നില ഉയര്‍ന്നു. 


ത്രിണമൂല്‍ സഖ്യകക്ഷിയായ എംജിപി 2 സീറ്റുകള്‍ നേടി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തി പ്രചരണം നടത്തിയെങ്കിയും തൃണമൂലിന് ഒറ്റയ്ക്ക് സീറ്റുകളൊന്നും  നേടാനായില്ല. രണ്ടു സീറ്റുകള്‍ നേടാനായത് ആം ആദ്മിക്ക് നേട്ടമായി. മറ്റ് ചെറു കക്ഷികളും സ്വതന്ത്രരും 4 സീറ്റുകള്‍ നേടി. 


ത്രിണമൂലിനൊപ്പമാണെങ്കിലും ഭരണപക്ഷത്തിനൊപ്പം നില്‍ക്കാന്‍  മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടി ത്രിണമൂലിന്റെ ഓര്‍ഡറിനായി കാത്തിരിക്കാനുള്ള സാധ്യതകളില്ല. എംജിപിയെയും ഒപ്പം ചേർക്കുമെന്ന് ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.