Covid Vaccine: വാക്സിനേഷനില്‍ ഒന്നാമത് ഗോവ, പട്ടിക പുറത്തിറക്കി സര്‍ക്കാര്‍
Covid മൂന്നാം തരംഗം (Covid Third wave) ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിയ്ക്കുകയാണ്. ഇതോടെ .വാക്സിനേഷന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് സംസ്ഥാനങ്ങള്‍...
New Delhi: Covid മൂന്നാം തരംഗം (Covid Third wave) ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിയ്ക്കുകയാണ്. ഇതോടെ .വാക്സിനേഷന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് സംസ്ഥാനങ്ങള്‍...
ഇതിനിടെ മാസങ്ങളായി രാജ്യത്തു നടന്നുവരുന്ന കോവിഡ് വാക്സിനേഷന്‍ (Covid Vacination) പ്രക്രിയയുടെ പുരോഗതി വെളിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയപ്പോള്‍ പട്ടികയില്‍ ഗോവയാണ് ഏറ്റവും മുന്നില്‍.
വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഗോവയുടെ ജനസംഖ്യയിലെ 37.35% പേരാണ് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിയ്ക്കുന്നത്. ഗോവയ്ക്ക് തൊട്ടുപിന്നില്‍ സിക്കിമാണ്. 37.29 ശതമാനം പേരാണ് സിക്കിമില്‍ വാക്സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചിരിയ്ക്കുന്നത്.
ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളത്തിന്‍റെ സ്ഥാനം. മൂന്നാംസ്ഥാനത്ത് ഹിമാചല്‍ പ്രദേശും നാലാംസ്ഥാനത്ത് ത്രിപുരയുമാണ് ഇടം നേടിയിരിയ്ക്കുന്നത്.
എന്നാല്‍, ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടികയില്‍ ഏറ്റവു പിന്നില്‍ രാജ്യത്തെ ഏറ്റവും വലുതും ജനസംഖ്യ കൂടുതലുള്ളതുമായ ഉത്തര്‍ പ്രദേശ് ആണ്. ഉത്തര്‍ പ്രദേശില്‍ ഇതുവരെ വെറും 8.53% പേര്‍ക്കാണ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. ബീഹാറിലും കോവിഡ് വാക്സിനേഷന്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. 8.61% പേര്‍ക്കാണ് ബീഹാറില്‍ ആദ്യഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്.
എന്നാല്‍,ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരും ഏറെയാണ്. ജനസംഖ്യയില്‍ 13% ത്തിന് ലഡാക്കും ത്രിപുരയും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ലക്ഷദ്വീപില്‍ 10 % പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുള്ളത്.
ഇന്ത്യയില്‍ ഇതുവരെ 21.58 കോടിയില്‍ അധികം ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത് എന്നാണ് കേന്ദ്ര ആര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...