Goa: അനുമതിയില്ലാതെ വിനോദസഞ്ചാരികൾക്കൊപ്പം സെൽഫിയെടുക്കരുത്; പുതിയ നിർദേശങ്ങളുമായി ഗോവ ടൂറിസം വകുപ്പ്
Goa Tourism Department: അനുമതി വാങ്ങാതെ മറ്റ് വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗോവ ടൂറിസം വകുപ്പിന്റെ നടപടി.
ഗോവയിലെത്തുന്ന സഞ്ചാരികൾക്ക് മാർഗനിർദേശങ്ങളുമായി വിനോദസഞ്ചാര വകുപ്പ്. മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് അവരുടെ അനുവാദം വാങ്ങണമെന്ന നിര്‍ദേശിച്ചു. അനുമതി വാങ്ങാതെ മറ്റ് വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗോവ ടൂറിസം വകുപ്പിന്റെ നടപടി.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ കുളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണം. വിനോദ സഞ്ചാരികൾ കബളിപ്പിക്കപ്പെടാതിരിക്കാനാണ് പുതിയ നിർദേശങ്ങളെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
ALSO READ: Goa Trip : പാർട്ടിയും ബീച്ചും ഇല്ലാത്ത ഒരു ഗോവ; അറിയാം ഗോവയുടെ മറ്റൊരു സൗന്ദര്യത്തെ കുറിച്ച്
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ
1- അപകടങ്ങൾ ഒഴിവാക്കുന്നതിനായി കുത്തനെയുള്ള പാറക്കെട്ടുകളും കടൽ പാറകളും പോലുള്ള അപകടകരമായ സ്ഥലങ്ങളിൽ നിന്ന് സെൽഫി എടുക്കുന്നതിൽ നിന്ന് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്.
2- തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് നിരോധിച്ചു. നിയമം ലംഘിച്ചാൽ പാചക വസ്തുക്കൾ പിടിച്ചെടുക്കാനും 50,000 രൂപ വരെ പിഴ ചുമത്താനും നിർദേശമുണ്ട്.
3- സഞ്ചാരികളോട് പൈതൃക കേന്ദ്രങ്ങളിലെ ചുവരെഴുത്തുകൾക്ക് കേടുപാടുകൾ വരുത്തുകയോ നശപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
4- അനധികൃത സ്വകാര്യ ടാക്‌സികൾ വാടകയ്‌ക്കെടുക്കരുത്. അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുക.
ALSO READ: Goa Feni Policy: ഫെനിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ പ്രത്യേക നയം പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍
5- താമസത്തിനായി ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത നിയമപരമായ ഹോട്ടലുകൾ/വില്ലകൾ അല്ലെങ്കിൽ പാർപ്പിട സൗകര്യങ്ങൾ എന്നിവ മാത്രം ബുക്ക് ചെയ്യുക.
6- ബീച്ചുകൾ പോലെയുള്ള തുറസ്സായ സ്ഥലങ്ങളിൽ മദ്യപാനം നിരോധിച്ചിരിക്കുന്നു. ഷാക്കുകൾ/റെസ്റ്റോറന്റുകൾ/ഹോട്ടലുകൾ തുടങ്ങിയ നിയമപരമായി ലൈസൻസുള്ള സ്ഥലങ്ങളിൽ മദ്യപിക്കാം.
7- ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തതും സാധുതയില്ലാത്തതുമായ സ്വകാര്യ വാഹനങ്ങൾ/വാടക ക്യാബുകൾ/മോട്ടോർ ബൈക്കുകൾ എന്നിവ വാടകയ്ക്ക് എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
8- വാട്ടർ സ്‌പോർട്‌സിനും റിവർ ക്രൂയിസിനും ബുക്കുചെയ്യുന്നതിന് നിയമപരമായല്ലാതെ പ്രവർത്തിക്കുന്ന ഏജന്റുമാരെ സമീപിക്കരുത്. ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത ട്രാവൽ ഏജന്റുമാരിൽ നിന്നോ രജിസ്റ്റർ ചെയ്ത ഓൺലൈൻ പോർട്ടലുകളിൽ നിന്നോ മാത്രം ബുക്ക് ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...