ഹൈദരാബാദ് എയർപോർട്ടിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന 29 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കസ്റ്റംസ് അധികൃതർ അനധികൃതമായി കടത്തിക്കൊണ്ടു വന്ന സ്വർണ്ണം പിടിച്ചെടുത്തു. മൊത്തം 932 ഗ്രാം ഭാരം വരുന്ന സ്വർണമാണ് പിടിച്ചത്. ദുബായിൽ നിന്നും വരികയായിരുന്ന യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണം 29, 19,956 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഹൈദരാബാദ്:രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കസ്റ്റംസ് അധികൃതർ അനധികൃതമായി കടത്തിക്കൊണ്ടു വന്ന സ്വർണ്ണം പിടിച്ചെടുത്തു. മൊത്തം 932 ഗ്രാം ഭാരം വരുന്ന സ്വർണമാണ് പിടിച്ചത്. ദുബായിൽ നിന്നും വരികയായിരുന്ന യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണം 29, 19,956 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ട്രൗസർ പോക്കറ്റിലും സോക്സിനുള്ളിലുമായി ഒളിപ്പിച്ചാണ് ഇയാൾ ഇത് കൊണ്ടുവന്നിരുന്നത്. രഹസ്യവിവരം കിട്ടിയതനുസരിച്ചായിരുന്നു പരിശോധന.