അക്ഷയ ത്രിതീയ (Akshaya Trithiya) ദിനത്തിലും സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എല്ലാ വർഷവും ഇതേ ദിവസം സ്വർണ്ണത്തിന് വൻ തോതിൽ വില വർദ്ധനവ് ഉണ്ടാകാറുണ്ട്. എന്നാൽ ഈ വര്ഷം സ്വർണ്ണം - വെള്ളി നിരക്കിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂണിൽ ഡെലിവറി ചെയ്യുന്നതിനുള്ള സ്വർണ്ണത്തിന്റെ (Gold) വിലയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. 10 ഗ്രാം സ്വർണ്ണത്തിന്റെ വില 0.2 ശതമാനം കുറഞ്ഞ് 47,343 രൂപയായി. ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ നൽകുന്ന വിവിരങ്ങൾ പ്രകാരം സ്പോട് മാർക്കറ്റിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 47,760 രൂപയും, 22 ക്യാരറ്റിന് 46,140 രൂപയും, 18 ക്യാരറ്റിന് 38210 രൂപയുമാണ് വില.


ALSO READ: Gold Rate: ചാഞ്ചാടി സ്വര്‍ണവില, ഇന്ന് പവന് വില 35,000 രൂപ


അന്താരാഷ്ട്ര വിപണിയിലും വെള്ളിയാഴ്ച സ്വർണ്ണത്തിന് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായ വൻ ഇടിവാണ് സ്വർണ്ണം വില നിരക്ക് അന്തരാഷ്ട്ര വിപണിയിൽ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ സ്വർണ്ണ വില 0.3 ശതമാനം കൂടി ഇടിക്കുകയായിരുന്നു. 


ALSO READ: UPSC Civil Services Preliminary Exam 2021 : UPSC ജൂണിൽ നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു


അതേ സമയം വെള്ളിയുടെ വിലയും കുറഞ്ഞു. അക്ഷയ ത്രിതീയ ദിവസമായ ഇന്ന് വെള്ളിയുടെ  വില 0.19 ശതമാനം കുറഞ്ഞ് 70337 രൂപയായി. അതേസമയം സ്പോട് മാർക്കറ്റിൽ വെള്ളിയുടെ വില ഇടിഞ്ഞ് കിലോഗ്രാമിന് 70948 രൂപയായി കുറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.