മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി രാജ്യാന്തരവിപണി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ ഇന്ന് സ്വര്‍ണ്ണം ഒരു ഗ്രാമിന് 2,935 രൂപയും ഒരു പവന് (8 ഗ്രാം) സ്വര്‍ണ്ണം 23,480ലുമാണ് വില്‍പന നടക്കുന്നത്. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം സ്വര്‍ണ്ണത്തിന് 30,600 രൂപയാണ്. 


അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,272 ഡോളറാണ് ഇന്നത്തെ നിരക്ക്. സ്വർണ്ണവില അപ്രതീക്ഷിതമായി കുറഞ്ഞതോടെ ആഭരണ വിപണി പ്രതീക്ഷയിലാണ്. 


ഒപ്പം മെയ് ഏഴിന് അക്ഷയ തൃതീയ എത്തുന്നതോടെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണ്ണവിപണി ഉണർവിലേക്ക് കടക്കുകയാണ്. അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾക്ക് മുന്‍പ്തന്നെ കേരളത്തിലെ ജ്വല്ലറികളില്‍ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.