PM Kisan Samman Yojana: രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി അടുത്തെത്തിയതോടെ കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത്, PM Kisan Samman Yojana ബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിസാൻ സമ്മാൻ നിധി യോജനയുടെ ( PM Kisan Samman Yojana)12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ കര്‍ഷകര്‍.  സര്‍ക്കാര്‍ നല്‍കുന്ന സൂചന അനുസരിച്ച്  പിഎം കിസാൻ സമ്മാൻ നിധിയുടെ 12 -ാം ഗഡു കേന്ദ്ര സർക്കാർ അടുത്ത ആഴ്ച പുറത്തിറക്കും.  


ഒക്ടോബർ 17 ന് കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു റിലീസ് ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  പല തവണ തുക റിലീസ് ചെയ്യുന്ന തിയതി മാറ്റി വച്ച ശേഷമാണ് കേന്ദ്ര  സര്‍ക്കാര്‍ തിയതി  സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 


Also Read:  Good News for Farmers..! കര്‍ഷകര്‍ക്കായി അടിപൊളി പദ്ധതി, ഇക്കാര്യം ചെയ്‌താല്‍ മാസം 3,000 രൂപ അക്കൗണ്ടില്‍ എത്തും..!!  


രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. ഈ പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇനി കര്‍ഷകര്‍ക്ക് ലഭിക്കുക. 


Also Read:  PM Kisan: കര്‍ഷകരെങ്കിലും ഇവർക്ക് 6,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല..!!    


PM കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയോ? എങ്ങിനെ പരിശോധിക്കാം?


1. സർക്കാരിന്‍റെ  ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദര്‍ശിക്കുക. 


2.  ഇപ്പോൾ ഹോംപേജിൽ 'കർഷകരുടെ കോർണർ സെക്ഷൻ  (‘Farmer’s Corner Section) നോക്കുക


3. 'ബെനിഫിഷ്യറി സ്റ്റാറ്റസ്'  ( Beneficiary Status’) ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ  ഗുണഭോക്താവിന് അദ്ദേഹത്തിന്‍റെ  നില പരിശോധിക്കാം.


4. ലിസ്റ്റിൽ കർഷകന്‍റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും.


5. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.


6. തുടർന്ന് 'Get data' ക്ലിക്ക് ചെയ്യുക


PM കിസാൻ സമ്മാൻ നിധിയുടെ ഗഡുക്കൾ ഓൺലൈനായി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക തകരാറുകൾ മൂലം തുക എത്തുന്നില്ലെന്ന് കർഷകർ പലപ്പോഴും പരാതിപ്പെടുന്നു. തുക ലഭിക്കാന്‍ കർഷകർ E KYC നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഗഡുക്കൾ കൈമാറുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.