ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതിയ ശമ്പള കമ്മീഷൻ രൂപീകൃതമാകുന്നതോടെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെുയം ശമ്പളം, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുപ്പെടും. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളം, അലവൻസുകൾ, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന് നിരവധി സ്റ്റാഫ് കമ്മിറ്റികൾ കേന്ദ്ര സർക്കാരിനോട് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയാണെങ്കിൽ ഏകദേശം 48.62 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 67.85 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. 20,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പള വർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


ALSO READ: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദ​ഗ്ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു


അടിസ്ഥാന ശമ്പളത്തിൽ 25% നും 35% നും ഇടയിലുള്ള വർദ്ധനയാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ  ആനുകൂല്യം. ഡിയർനസ് അലവൻസ് (ഡിഎ), ഹൗസ് റെൻ്റ് അലവൻസ് (എച്ച്ആർഎ), ട്രാൻസ്പോർട്ട് അലവൻസ് (ടിഎ) തുടങ്ങിയ വിവിധ അലവൻസുകൾ കമ്മീഷൻ പരിഷ്കരിച്ചേക്കാനാണ് സാധ്യത. ഇതുവഴി കേന്ദ്രസർക്കാർ ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കും. ശമ്പള വർധനവിലൂടെ കേന്ദ്രസർക്കാരിന് നികുതി വരുമാനവും വർധിപ്പിക്കാൻ സാധിക്കും. 


കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്ര ശമ്പള കമ്മീഷനുകൾ സാധാരണയായി ഓരോ പത്ത് വർഷത്തിലുമാണ് രൂപീകരിക്കുന്നത്. 2014-ൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകൾ 2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. തുടർന്ന് 2022 മാർച്ച് 31ന് 47.7 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ച് 34% ആക്കിയിരുന്നു. 68.6 ലക്ഷം പെൻഷൻകാരുടെ ക്ഷാമബത്തയും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു. 


ബജറ്റിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുകയാണെങ്കിൽ 2026 ജനുവരി 1 മുതൽ ശുപാർശകൾ നടപ്പിലാക്കും. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.