LPG New Rule: ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! എൽപിജി സിലിണ്ടറിനായി വിതരണക്കാരനെ സ്വയം തിരഞ്ഞെടുക്കാം
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രസർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ശ്രേണിയിൽ ഇപ്പോൾ എൽപിജി ഉപഭോക്താക്കൾക്ക് (LPG customers) എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നതിന് (LPG Refill) ഗ്യാസ് ഡിസ്ട്രിബ്യൂട്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നു.
ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രസർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ശ്രേണിയിൽ ഇപ്പോൾ എൽപിജി ഉപഭോക്താക്കൾക്ക് (LPG customers) എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നതിന് (LPG Refill) ഗ്യാസ് ഡിസ്ട്രിബ്യൂട്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നു.
മാത്രമല്ല, ലോക്സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ നിങ്ങളുടെ വിതരണക്കാരനിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വിതരണക്കാരനെ (LPG) തിരഞ്ഞെടുക്കാമെന്ന് പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി രമേശ്വർ തെലി പറഞ്ഞു.
Also Read: LPG ബുക്കിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു!
നിലവിൽ ഉപഭോക്താക്കൾക്ക് നിയുക്ത വിതരണക്കാരനിൽ നിന്ന് മാത്രമേ ഗ്യാസ് സിലിണ്ടറുകൾ (LPG) നിറയ്ക്കാൻ കഴിയൂമായിരുന്നുള്ളു. എന്നാൽ ഈ നിയമം രാജ്യത്തുടനീളം ഇപ്പോൾ നടപ്പാക്കിയിട്ടില്ല ചില നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ സൗകര്യമുള്ളത്. പിന്നീട് ഇത് രാജ്യത്തുടനീളം നടപ്പാക്കും.
മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, ഒഎംസി വെബ് പോർട്ടൽ വഴിയോ ലോഗിൻ ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് വിതരണക്കാരനെ തിരഞ്ഞെടുക്കാമെന്ന് പെട്രോളിയം സഹമന്ത്രി പറഞ്ഞു. ഇതിനൊപ്പം വിതരണക്കാരന്റെ സിലിണ്ടർ വിതരണം ചെയ്യുന്നതിന്റെ റേറ്റിംഗും ഉപഭോക്താക്കൾക്ക് കാണാൻ കഴിയും.
Also Read: Vodafone-Idea യുടെ അടിപൊളി പ്ലാൻ; 299 രൂപയ്ക്ക് ലഭിക്കുന്നു നിരവധി ആനുകൂല്യങ്ങൾ
വിതരണക്കാരന്റെ മുമ്പത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ വിതരണക്കാരന്റെ റേറ്റിംഗ് വഷളാകുകയാണെങ്കിൽ ഉപയോക്താക്കൾക്ക് മറ്റൊരു എൽപിജി (LPG) വിതരണക്കാരനെ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയും.
റേറ്റിംഗിനൊപ്പം, മൊബൈൽ ആപ്ലിക്കേഷനിലോ ഓയിൽ കമ്പനികളുടെ പോർട്ടലിലോ വിതരണക്കാരുടെ പട്ടിക നൽകും. സിലിണ്ടർ ഡെലിവറിക്ക് ഉപഭോക്താക്കൾ അവരുടെ പ്രദേശത്തിന്റെ വിതരണക്കാരന്റെ പേരിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്.
Also Read: Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!
ആദ്യ ഘട്ടത്തിൽ വിജയിച്ചാൽ ഈ പദ്ധതി മറ്റ് നഗരങ്ങളിലും നടപ്പാക്കും. ആദ്യ ഘട്ടത്തിൽ ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം (Ministry of Petroleum & Natural Gas) അറിയിച്ചു.
ഈ നഗരങ്ങളിൽ പദ്ധതി വിജയകരമാണെങ്കിൽ രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇത് നടപ്പിലാക്കും. നിലവിൽ ഡൽഹിയിലെ ആഭ്യന്തര എൽപിജി സിലിണ്ടറിന്റെ വില 834.50 രൂപയാണ്. കഴിഞ്ഞ മാസം 14 കിലോ എൽപിജി സിലിണ്ടറിന്റെ (LPG) വില ഇവിടെ 809 രൂപയായിരുന്നു. 2021 ജനുവരിയിൽ ഡൽഹിയിൽ എൽപിജി സിലിണ്ടറിന്റെ വില 694 രൂപയായിരുന്നു. 2021 ഫെബ്രുവരിയിൽ അതിന്റെ വില സിലിണ്ടറിന് 719 രൂപയായി ഉയർത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...