Good News..! ജൂലൈ 15 മുതല്‍ Booster Dose സൗജന്യം..!!
കൊറോണയുടെ നാലാം തരംഗം ഉയര്‍ത്തുന്ന ഭീതിയും ഒപ്പം കോവിഡിന്‍റെ മാറിമാറി വരുന്ന വകഭേദങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനിടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Free Booster Dose: കൊറോണയുടെ നാലാം തരംഗം ഉയര്‍ത്തുന്ന ഭീതിയും ഒപ്പം കോവിഡിന്‍റെ മാറിമാറി വരുന്ന വകഭേദങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനിടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
18നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുക. ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കാനുള്ള പ്രത്യേക ക്യാമ്പയിന്‍ ജൂലൈ 15 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ജൂലൈ 15 മുതല്‍ ആരംഭിക്കുന്ന 75 ദിവസത്തെ പ്രത്യേക ക്യാമ്പയിന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. സർക്കാർ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുക.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ക്യാമ്പയിന്‍ 75 ദിവസത്തേയ്ക്ക് നിജപ്പെടുത്തിയിരിയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയില്‍ ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയില്‍നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ, കോവിഡിന്‍റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഈ കാമ്പയിന് പിന്നിലുണ്ട്.
ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്
റിപ്പോര്‍ട്ട് അനുസരിച്ച് 18നും 59ന് ഇടയില്‍ പ്രായമുള്ള 77 കോടി ജനസംഖ്യയിൽ 1% ത്തില്‍ താഴെയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിയ്ക്കുന്നത്. 60 വയസും അതിൽ കൂടുതലുമുള്ള യോഗ്യരായ 16 കോടി ജനങ്ങളിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്. ആരോഗ്യ പരിപാലന, മുൻനിര തൊഴിലാളികളും ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത് ഏകദേശം 16% മാത്രമാണ്.
അതേസമയം ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടിരുന്നു. കോവിഡിന്‍റെ രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള അന്തരം 9 മാസത്തില്‍ നിന്നും 6 മാസമായി അടുത്തിടെ കുറച്ചിരുന്നു.
എല്ലാ ഗുണഭോക്താക്കൾക്കും COVID-19 വാക്‌സിന്‍റെ രണ്ടാമത്തെയും മുൻകരുതൽ ഡോസും തമ്മിലുള്ള അന്തരം 9 ൽ നിന്ന് 6 മാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച കുറച്ചിരുന്നു. NTAGI -യുടെ ശുപാർശയെ തുടർന്നാണ് സർക്കാർ ഈ തീരുമാനമെടുത്തത്
ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 96% പേർക്ക് കോവിഡ് വാക്‌സിൻ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. എന്നാല്‍, വാക്സിന്‍റെ ആദ്യ രണ്ടു ഡോസ് സ്വീകരിച്ചവര്‍ 87% ആണ്.
അതേസമയം, രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം തീവ്രമാവുകയാണ്. കോവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയാണ് ഏറ്റവും മുന്‍പില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 16,906 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 45 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സജീവ കേസുകളുടെ എണ്ണം 1,32,457 ആയി ഉയർന്നിരിയ്ക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 1,414 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...