ഇന്ത്യൻ ആർമിക്കായി ഡി.ആർ.ഡി.ഒയുടെ പുത്തൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ
ലൈററ് വെയിറ്റ് ശ്രേണിയിലുള്ളതാണ് ഇവ. ഒൻപത് കിലോയാണ് ജാക്കറ്റുകളുടെ വെയിറ്റ്
New Delhi: ഇന്ത്യൻ സൈന്യത്തിനായി (Indian Army) ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസർച്ച് ഡെവലപ്പ്മെൻറ് ഒാർഗനൈസേഷൻ) പുത്തൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്നു. ആത്മനിർഭർ ഭാരതിലുൾപ്പെടുത്തിയാണ് നിർമ്മാണം. ലൈററ് വെയിറ്റ് ശ്രേണിയിലുള്ളതാണ് ഇവ. ഒൻപത് കിലോയാണ് ജാക്കറ്റുകളുടെ വെയിറ്റ്
ഡി.ആർ.ഡി.ഒയുടെ (DRDO) കാൺപൂർ ലാബോറട്ടറിയിൽ നിർമ്മിച്ച ജാക്കറ്റുകൾ നിർമ്മിച്ചത്. ചണ്ഡീഗഡ് ബാലിസ്റ്റിക് റിസർച്ച് ലാബോറട്ടറിയിലാണ് ടെസ്റ്റ് ചെയ്തത്. ഡി.ആർ.ഡി.ഒയുടെ തന്നെ ട്വിറ്റർ അക്കൌണ്ടിൽ ഇതിൻറെ പരീക്ഷണ വിജയം സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ALSO READ : BHEL Recruitment 2021: ബിഎച്ച്ഇഎൽ 40 ട്രെയ്നികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 26
2018 ഏപ്രിലിലാണ് പുത്തൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കായി 639 കോടി രൂപയുടെ കരാർ ഡി.ആർ.ഡി.ഒയ്ക്ക് ലഭിക്കുന്നത്. ഒരു ലക്ഷത്തോളം ജാക്കറ്റുകൾ ഇത് വരെ നിർമ്മിച്ചു കഴിഞ്ഞുവെന്നാണ് പ്രതിരോധ വിഭാഗം അറിയിച്ചത്.പുതിയ ജാക്കറ്റുകൾ എത്തുന്നതോടെ 13 ലക്ഷത്തോളം ഇന്ത്യൻ സൈനീകർക്കാണ് ഇത് സംബന്ധിച്ച ഗുണം ലഭിക്കുക. ഡി.ആർ.ഡി.ഒയുടെ കണ്ടുപിടുത്തത്തെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും അഭിനന്ദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...