PNB Update: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ്‌ നാഷണല്‍ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍  PNBയുടെ ഉപഭോക്താവാണ് എങ്കില്‍ നേട്ടങ്ങള്‍ നല്‍കുന്ന അവസരം പാഴാക്കരുത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ബാങ്ക് നല്‍കിയിരിയ്ക്കുന്ന ഈ വാഗ്ദാനങ്ങള്‍ ഏറെ പ്രയോജനപ്പെടും. അതായത്,  PNBയില്‍  സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്ക്  ക്രെഡിറ്റ് കാർഡും ഓവർഡ്രാഫ്റ്റ് സൗകര്യവുമാണ് ബാങ്ക്  വാഗ്ദാനം ചെയ്യുന്നത്.  സർക്കാരിന്‍റെ  ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള നിരവധി സവിശേഷതകളോടെ പ്രീ-ക്വാളിഫൈഡ് ക്രെഡിറ്റ് കാർഡ് ലോഞ്ച് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 


Also Read:  PNB customer alert! ആഗസ്റ്റ് 31 നകം ഇക്കാര്യം ചെയ്തില്ല എങ്കില്‍ പണമിടപാട് മുടങ്ങും


PNB യില്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്ന ഉപഭോക്താക്കൾക്ക്  ക്രെഡിറ്റ് കാർഡും ഓവർഡ്രാഫ്റ്റ് സൗകര്യവും പിഎൻബി വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ ആനുകൂല്യങ്ങള്‍ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അവർക്ക് മൊബൈൽ ബാങ്കിംഗ് ആപ്പ് പിഎൻബി വൺ, വെബ്‌സൈറ്റ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം (ഐബിഎസ്) വഴി  ഈ അനുകൂല്യത്തിന് അപേക്ഷിക്കാന്‍ സാധിക്കും.  റുപേ, വിസ എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് കീഴിലാണ് ബാങ്ക് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്.  


Also Read:  Fixed Deposits in PNB: സ്ഥിരനിക്ഷേപ  പലിശ വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം 


കൂടാതെ, PNB ഉപഭോക്താക്കൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കുന്നത് വഴി ഓവർഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും.  ഉപഭോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ ലോൺ പ്രയോജനപ്പെടുത്താം. PNB 1 പോലുള്ള  ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിക്കുന്ന അവസരത്തില്‍ പലിശ നിരക്കിൽ 0.25% ഇളവ് ഉണ്ടെന്നും ബാങ്ക് അറിയിയ്ക്കുന്നു.


വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലര്‍ക്കും സ്ഥിരനിക്ഷേപങ്ങള്‍. എന്നാല്‍, ഇന്ന്    സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ വളരെ കുറവാണ്. കൊറോണ മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധി മൂലം  ബാങ്ക് Fixed Deposit പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു എന്നാല്‍, കഴിഞ്ഞ കുറെ മാസങ്ങളായി, നിരവധി ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പണം നിക്ഷേപിക്കുന്നതിന്  മുന്‍പ് വിവിധ  ബാങ്കുകള്‍ നല്‍കുന്ന പലിശനിരക്ക് പരിശോധിക്കുന്നത് ഉചിതമായിരിയ്ക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.