Jaipur : Bengaluru വിൽ നിന്ന് Jaipur  ലേക്കുള്ള അതിരാവിലത്തെ Indigo യുടെ Flight ൽ യുവതിക്ക് യാത്രമധ്യേ പ്രസവ വേദന അനുഭവപ്പെട്ടു. ഉടൻ തന്നെ Cabin Crew ഇടപ്പെട്ട് വിമാനത്തിൽ സഹയാത്രികയായ ഡോക്ടറെ കണ്ടെത്തി. വിമാനത്തിൽ തന്നെ ഒരു ലേബർ റൂം ഉടൻ സജ്ജീകരിച്ച് യുവതി ഒരു പെൺക്കുഞ്ഞിന് ആകാശത്ത് വെച്ച് ജന്മം നൽകി.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Spice Jet: ആഭ്യന്തരയാത്രക്കാര്‍ക്കായി 66 സർവീസുകൾകൂടി പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്


ബെം​ഗളൂരുവിൽ നിന്ന് ജയ്പൂരിലേക്കുള്ള ഇന്ന് 5.45നുള്ള 6E469 എന്ന വിമാനത്തിലായിരുന്ന പെൺക്കൂഞ്ഞ് ‌ജനിച്ചത്. ക്യാബിൻ ക്രൂവിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന സഹയാത്രികയായ ഡോ. ശുബാനാ നാസിറിന്റെ മുന്നോട്ട് വന്ന് യുവതിയുടെ പ്രസവ ശുശ്രൂഷ കൈകാര്യം ചെയ്യുകയായിരുന്നു. 



ALSO READ : MIG 21 Bison യുദ്ധവിമാനം തകർന്നു വീണു, ഒരു മരണം, പരിശീലന പറക്കല്ലിനിടെയാണ് അപകടം


ഫ്ലൈറ്റ് ജയ്പൂരിലെത്തിയുടനെ തന്നെ അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേകം സജ്ജമാക്കി ആംബുലൻസും ഡോക്ടറും തുടങ്ങിയ എല്ലാ സജ്ജീകരണങ്ങൾ വിമാന കമ്പിനി തയ്യറാക്കി.  വിമാനം ലാൻഡ് ചെയ്തതിന് ശേഷം ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 


പിന്നീട് ഇൻഡി​ഗോ അമ്മയ്ക്കും കുഞ്ഞിനും വൈദ്യ സഹായം നൽകി ഡോക്ടറെ ആദരിക്കുകയും ചെയ്തു. പെൺക്കുഞ്ഞിന് ജന്മം നൽകി കാര്യം ഇൻഡി​ഗോ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. 


ALSO READ : Emirates Offer : UAE യിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര‍ക്കാർക്ക് Emirates സൗജന്യമായി Five Star ഹോട്ടലിൽ തമാസ സൗകര്യം ഒരുക്കുന്നു


നേരത്തെ കഴി‍ഞ്ഞ വർഷം ഒക്ടോബറിൽ ഇതു പോലെ തന്നെ ഡൽഹിയിൽ നിന്നുള്ള ബെം​ഗളൂരു ഫ്ലൈറ്റിലും ഒരു യാത്രക്കാരി ആകാശമധ്യേ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. അന്നും ഫ്ലൈറ്റിൽ കൂടെയുണ്ടായിരുന്ന ഡോക്ടർ വൈദ്യ സഹായം നൽകിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക