Google CEO Sundar Pichai: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ കുടുംബവീട് വിറ്റു; വാങ്ങിയത് പ്രശസ്ത ചലചിത്ര നിർമ്മാതാവ്
Google CEO Sundar Pichai`s family home have been sold: തമിഴ് ചലച്ചിത്രതാരവും നിർമ്മാതാവുമായ സി മണികണ്ഠാണ് സ്ഥലം വാങ്ങിയത്.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജനിച്ചു വളർന്ന ചെന്നൈയിലെ കുടുംബവീട് വിറ്റു. തമിഴ് ചലച്ചിത്രതാരവും നിർമ്മാതാവുമായ സി മണികണ്ഠാണ് ഭൂമിയുടെ പുതിയ ഉടമ. ചെന്നൈയിലെ അശോക് വിഹാറിലാണ് ഈ വീട് സ്ഥിതി ചെയ്തിരുന്നത്. വിൽപ്പനയ്ക്കായുള്ള വീടും സ്ഥലവും സുന്ദർ പിച്ചെയുടെ കുടുംബത്തിന്റേതാണെന്ന് അറിഞ്ഞ നിമിഷം തന്നെ ഈ വീട് സ്വന്തമാക്കണമെന്ന് തീരുമാനിച്ചതായി മണികണ്ഠൻ പറയുന്നു. ഈ വേളയിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളപമായി അടുത്ത് ഇടപെടാൻ സാധിച്ചുവെന്നും അത് ആ സ്ഥലം സ്വന്തമാക്കിയതിനേക്കാൾ സന്തോഷകരമായി തോന്നി.
ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ അങ്ങേയറ്റം ആതിഥ്യ മര്യാദയോടെയാണ് പിച്ചൈയുടെ മാതാപിതാക്കൾ പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണികണ്ഠന്റെ ഉടമസ്ഥതയിൽ ഉള്ള ചെല്ലപ്പാസ് ബിൽഡേഴ്സ് എന്ന കെട്ടിടനിർമ്മാണ കമ്പനിയിലൂടെ ഇതിനോടകം തന്നെ 300-ലേറെ വീടുകൾ നിർമ്മിച്ചിട്ടുണ്ട്.സ്ഥലം കൈമാറ്റം ചെയ്യുന്നതും മറ്റുമായി നാല് മാസത്തോളം സമയം ആവശ്യമായി വന്നു. വിൽപന കാര്യത്തിൽ തീരുമാനമായെങ്കിലും ആ സമയത്ത് ആർഎസ് പിച്ചൈ അമേരിക്കയിലായതിനാലാണ് നടപടികൾ വൈകിയത്. കൂടാതെ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനോ വേണ്ടി സുന്ദർ പിച്ചെയുടെ പേരോ സ്വാധീനമോ ഉപയോഗിക്കരുതെന്നും അദ്ദേഹത്തിന്റെ അച്ഛൻ നിർദ്ദേശിച്ചിരുന്നു.
ALSO READ: മലയാളികളിൽ ഒന്നാമത്; സിവിൽ സർവീസ് പരീക്ഷയിൽ കോട്ടയം പാലാ സ്വദേശി ഗഹനയ്ക്ക് ആറാം റാങ്ക്
മണിക്കൂറുകളോളം രജിസ്ട്രേഷൻ ഓഫീസിൽ ആർ എസ് പിച്ചൈ കാത്തിരിക്കുകയും രേഖകൾ കൈമാറും മുൻപായി നികുതികൾ എല്ലാം അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഗൂഗിൾ സിഇഒ ആർഎസ് പിച്ചെ സ്വന്തമായി വാങ്ങിയ ആദ്യ സ്ഥലമായിരുന്നു ചെന്നൈയിലേത്. അതുകണ്ട് തന്നെ ഇത് കൈമാറിയപ്പോൾ പിച്ചെ വികാരാതീതനായി എന്നും മണികണ്ഠൻ പറഞ്ഞു. ഏറ്റവും ഒടുവിൽ ചെന്നൈയിലെ വീട്ടിലെത്തിയ സമയത്ത് അവിടുത്തെ സുരക്ഷാ ജീവനക്കാർക്ക് വീട്ടിലെ ഗൃഹോപകരണങ്ങളും പണവും അദ്ദേഹം കൈമാറിയിരുന്നു. പുതിയ വില്ല പണിയുന്നതിനായാണ് സ്ഥലം മണികണ്ഠൻ സ്വന്തമാക്കിയത്. കൈമാറ്റം ചെയ്യും മുൻപായി സ്വന്തം ചെലവിൽ തന്നെ ആർ എസ്. പിച്ചൈ വീട് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് ഒന്നരവർഷത്തിനുള്ളിൽ പുതിയ വില്ല നിർമിക്കാനാണ് മണികണ്ഠന്റെ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...