Viral Video: ശരിക്കും ധീര`നായ`... സിംഹത്തില്‍ നിന്ന് കാലിക്കൂട്ടത്തെ രക്ഷിച്ചത് ഇങ്ങനെ; ഒടുവില്‍ എന്ത് സംഭവിച്ചുകാണും? വീഡിയോ...
Dog-Lion Viral Video: ഗുജറാത്തിലെ ഗിർനറിൽ നിന്നുള്ള വീഡിയോ ആണിത് എന്നാണ് ട്വീറ്റിന്റെ കമന്റിൽ ഒരാൾ പറയുന്നത്. ഗുജറാത്തിൽ നിന്നുള്ള സിംഹങ്ങളുടെ വീഡിയോകൾ മുമ്പും വൈറൽ ആയിട്ടുണ്ട്.
ഗിര്‍നര്‍(ഗുജറാത്ത്): കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത്. കാട്ടിലെ മാത്രമല്ല, നാട്ടിലിറങ്ങിയാലും സിംഹം രാജാവിനെ പോലെ തന്നെയാണ്. സിംഹത്തെ ആക്രമിച്ച് തോല്‍പിക്കുക എന്നത് ആര്‍ക്കും അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല. എന്നാല്‍ ആഫ്രിക്കയില്‍ സിംഹങ്ങളെ വേട്ടയാടുന്ന നായ്ക്കളുള്ള കാര്യവും മറക്കേണ്ടതില്ല.
ഇന്ത്യയില്‍ സിംഹങ്ങള്‍ റോഡിലിറങ്ങി നടക്കുന്ന കാഴ്ച കാണണമെങ്കില്‍ ഗുജറാത്തിലേക്ക് പോകണം. അങ്ങനെയുള്ള ഒരു വൈറല്‍ വീഡിയോയുടെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. സിംഹത്തില്‍ നിന്ന് കാലിക്കൂട്ടത്തെ രക്ഷിച്ചു കൊണ്ടുപോകുന്ന ഒരു ധീരനായ നായയുടെ കഥ.
Read Also: ആദ്യം വധു അടിച്ചു, പിന്നെ വരനും; ഒടുവിൽ മുട്ടൻ 'തല്ലു'മാല..! വീഡിയോ വൈറൽ
സിസിടിവി ഇഡിയറ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു സിസിടിവി ദൃശ്യമാണെന്ന കാര്യവും കൂടി പ്രത്യേകം പറഞ്ഞോട്ടെ. ആദ്യം കാണുന്നത് ഒരു കാലിക്കൂട്ടം വീടുകള്‍ക്കിടയിലെ ഇടുങ്ങിയ പാതയിലൂടെ ഓടി വരുന്നതാണ്. ഏറ്റവും ഒടുവില്‍, ഈ കാലിക്കൂട്ടത്തെ ഓടിച്ചുകൊണ്ടുവരുന്ന ഒരു നായയേയും കാണാം.
കാലിക്കൂട്ടം വീഡിയോയില്‍ അപ്രത്യക്ഷമാകുമ്പോള്‍ നായ ചെറുതായൊന്ന് തിരിഞ്ഞ് നിന്ന് നോക്കും. അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കാണുക. വളവ് തിരിഞ്ഞ് വരുന്നത് ഒരു ഉഗ്രന്‍ സിംഹം. എന്തായാലും അധികം ധൈര്യം പ്രകടിപ്പിക്കാനൊന്നും ധീരനായ ആ നായ പിന്നെ തയ്യാറായില്ല. കാലിക്കൂട്ടം ഓടിയ വഴിയെ നായയും ഓടുന്നുണ്ട്. അതിന് പിറകില്‍ ഒരു കൂസലും ഇല്ലാതെ, കൂള്‍ ആയി വരുന്ന സിംഹത്തേയും കാണാം.
ഗുജറാത്തിലെ ഗിര്‍നറില്‍ നിന്നാണ് ഈ ദൃശ്യം എന്നാണ് കമന്റില്‍ ഒരാള്‍ പറയുന്നത്. ഗുജറാത്തില്‍ സിംഹങ്ങളെ പേടിപ്പിച്ചോടിക്കുന്ന തെരുവ് നായ്ക്കളെ കാണാം എന്നും ഇയാള്‍ പറയുന്നുണ്ട്. എന്തായാലും വീഡിയോയ്ക്ക് അടിയിലെ ചര്‍ച്ചകള്‍ എല്ലാം രസകരമാണ്. ഇതിന് ശേഷം എന്ത് സംഭവിച്ചിട്ടുണ്ടാകാം എന്നാണ് പലരും ഊഹിച്ച് പറയുന്നത്. എത്ര ഓടിയാലും സിംഹത്തിന് വേണ്ടത് ആ കാലിക്കൂട്ടത്തില്‍ നിന്ന് തന്നെ കിട്ടും എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഏറ്റവും അവസാനത്തില്‍ മടിച്ചുമടിച്ച് ഓടുന്ന ഒരു പശു ആയിരിക്കും സിംഹത്തിന്റെ ഇരയാകാന്‍ പോകുന്നത് എന്നാണ് ഒരാള്‍ സ്‌ക്രീന്‍ഷോട്ട് സഹിതം പ്രഖ്യാപിക്കുന്നത്.
വീടുകള്‍ക്കിടയിലൂടെ ഒരു സിംഹം ഇങ്ങനെ ഒക്കെ നടക്കുമോ എന്നാണ് പലരും അത്ഭുതം കൂറുന്നത്. എന്നാല്‍ ഗുജറാത്തുകാര്‍ക്ക് ഇത് പുത്തരിയല്ലെന്ന് മറ്റ് ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ നിന്നുള്ള ഇത്തരം വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടും ഉണ്ട്.ഏറ്റവും പിറകില്‍ പോയ നായയുടെ അന്ത്യം എങ്ങനെ ആയിരുന്നിരിക്കും എന്നാണ് ചിലര്‍ ആലോചിക്കുന്നത്. ഏറ്റവും ധൈര്യശാലികള്‍ ആയിരിക്കും ആദ്യം മരിക്കുക എന്നാണ് ഒരാളുടെ കമന്റ്. ഒരു തിരക്കുമില്ലാതെ സിംഹം നടന്നുവരുന്നതിന്റെ രഹസ്യവും ചിലർ കണ്ടെത്തുന്നുണ്ട്.
Read Also: കരടിക്ക് മുന്നിൽപ്പെട്ട മനുഷ്യൻ; പിന്നീട് എന്തായിരിക്കും സംഭവിച്ചത്? വൈറൽ വീഡിയോ കാണാം
ഇനി ആദ്യം പറഞ്ഞ ഒരു കാര്യത്തിലേക്ക് തിരികെ വരാം. ആഫ്രിക്കയിൽ സിംഹങ്ങളെ വേട്ടയാടുന്ന നായ്ക്കളെ പറ്റി. റൊഡേഷ്യൻ റിഡ്ജ്ബാക്ക് എന്നാണ് ഇവയുടെ പേര്. തെക്കൻ ആഫ്രിക്കയിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നത്. ഖോയ്ഖോയ് ആദിവാസി വിഭാഗങ്ങളായിരുന്നു റൊഡേഷ്യൻ റിഡ്ജ്ബാക്കിനെ വളർത്തുനായ്ക്കളാക്കി വികസിപ്പിച്ചത്. സിംഹങ്ങൾ ഏറെയുള്ള മേഖലയിൽ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണ് ഇവയെ ഇത്തരത്തിൽ പരിശീലിപ്പിച്ചെടുത്തത്. പിന്നീട് ചില യൂറോപ്യൻ ബ്രീഡുകളുമായി ചേർത്ത് സങ്കരഇനം റൊഡേഷ്യൻ റിഡ്ജ്ബാക്കുകളെ സൃഷ്ടിച്ചെടുത്തു. ഇവയാണ് സിംഹങ്ങളെ വേട്ടയാടാൻ ആയി വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഇന്ന് ലോകം മുഴുവൻ വലിയ ഡിമാൻഡ് ഉള്ള നായവിഭാഗമാണ് റൊഡേഷ്യൻ റിഡ്ജ് ബാക്ക്. കേരളത്തിൽ അടക്കം ഇവ ലഭ്യവും ആണ്. അമ്പതിനായിരം രൂപ മുതലാണ് ഇതിന്റെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...