നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലംചെയ്യുന്നു
തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800 ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനുവെക്കുന്നത്. വിവിധ സ്വീകരണങ്ങളില്‍ മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.
തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800 ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം. ലേലത്തില്‍നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
മൂന്നുദിവസത്തെ ഓണ്‍ലൈന്‍ വില്പനയ്ക്ക് ശേഷം ബാക്കിവരുന്ന ഉത്പന്നങ്ങളാകും ഡല്‍ഹിയിലെ ലേലത്തിലുണ്ടാവുക. മിക്കവയ്ക്കും 500 രൂപയായിരിക്കും അടിസ്ഥാന വില.
മോദിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം വില്‍പനയ്ക്കുവെക്കാന്‍ തീരുമാനമെടുത്തത്.
അടുത്ത 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം നടക്കുമെന്നും ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ഗംഗാ നദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ പറഞ്ഞു.