ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്ന് ധനമന്ത്രി പ്രഖ്യാപിക്കും
കൊറോണ വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യവെച്ചയാകും പാക്കേജെന്നാണ് സൂചന.
ന്യുഡൽഹി: ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) പ്രഖ്യാപിക്കും. കൊറോണ വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യവെച്ചയാകും പ് പാക്കേജെന്നാണ് സൂചന.
ദീപാവലിക്ക് (Deepavali) മുൻപുള്ള മറ്റൊരു ഉത്തേജക പാക്കേജ് ആയിരിക്കും എന്നാണ് പ്രതീക്ഷ. ഈ പാക്കേജ് സംബന്ധിച്ച് ധനമന്ത്രി ഇന്ന് ഉച്ചയ്ക്ക് 12.30 ന് നടത്തുന്ന പത്രസമ്മേളനത്തിലായിരിക്കും പ്രഖ്യാപിക്കുന്നത്.
Also read: Mission Rojgar; 4 മാസത്തിനുള്ളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍...!!
കൂടുതൽ തൊഴിൽവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വൻകിട പദ്ധതികൾ കേന്ദ്രം കണ്ടെത്തിയിത്തുണ്ട്.
ഇതിൽ ദേശീയ ഇൻഫ്രസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതിക്കായിരിക്കും മുൻഗണന. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേക്കുള്ള മൂലധനം വലയിരുത്തുക. അതുപോലെ പ്രതിസന്ധി നേരിടുന്ന ജോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയ മേഖലകൾക്കും സാമ്പത്തിക പാക്കേജില് പരിഗണന ലഭിച്ചേക്കും.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)