ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടങ്ങളുണ്ടാക്കി കടന്നുകളയുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ വഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ 106-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


തന്‍റെ പ്രഭാഷണത്തില്‍ "ഡിജിറ്റല്‍ ഇന്ത്യ" പദ്ധതിയുടെ നേട്ടത്തെപ്പറ്റി അദ്ദേഹം വിവരിക്കുകയുണ്ടായി. 123 കോടി ആധാർ കാർഡുകൾ, 121 കോടി മൊബൈൽ ഫോണുകൾ, 44.6 കോടി സ്മാർട്ട്ഫോണുകൾ, 56 കോടി ഇന്‍റർനെറ്റ് ഉപയോക്താക്കൾ, ഇ-കൊമേഴ്സിൽ 51% വളർച്ച ഇതാണ് ഈ പദ്ധതി വഴിയുണ്ടായ നേട്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഡിജിറ്റൽ പെയ്മെന്‍റ് 2017-18 കാലയളവില്‍ 2,070 കോടിയിലധികം രൂപയുടേതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.