Ram Mandir Ayodhya: രാമക്ഷേത്രത്തില്‍ ഇനി 613 കിലോ ഭാരമുള്ള അമ്പലമണി മുഴങ്ങും. തമിഴ്നാട്ടി(Tamil Nadu)ലെ രാമേശ്വരത്ത് നിന്നുമാണ് അമ്പലമണി അയോധ്യയിലെത്തിയത്. രാമ രഥയാത്രയായാണ്‌ അമ്പലമണി അയോധ്യയിലെത്തിയത്. സെപ്റ്റംബര്‍ 17നാണ് രാമേശ്വരത്ത് നിന്ന് അമ്പലമണിയുമായുള്ള രഥയാത്ര ആരംഭിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | രാമക്ഷേത്രം;ഭൂമി പൂജ ഓഗസ്റ്റില്‍;പ്രധാനമന്ത്രി പങ്കെടുക്കാന്‍ സാധ്യത!


ഏകദേശം 613 കിലോ ഭാരമുള്ള അമ്പലമണിയുമായി 4500 കിലോമീറ്ററായിരുന്നു രഥയാത്ര. 4.1 അടി ഉയരമുള്ള അമ്പലമണിയില്‍ ജയ്‌ ശ്രീ റാം എന്ന് വലുതായി ആലേഖനം ചെയ്തിട്ടുണ്ട്. രാമക്ഷേത്ര(Ayodhya Ram Temple)ത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ഈ അമ്പലമണിയുടെ മണിമുഴക്കം കേള്‍ക്കാനാകും. ഓം എന്ന മന്ത്രത്തിലാകും മണിനാദം പ്രതിധ്വനിക്കുക. 


ALSO READ | അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം;ഭൂമി പൂജയ്ക്കായി RSS ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു!


ചെന്നൈ (Chennai) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ;ലീഗല്‍ റൈറ്റ് കൗണ്‍സിലാണ് രഥയാത്ര സംഘടിപ്പിച്ചത്. ശ്രീരാമ ഭഗവാന്‍റെയും സീത ദേവിയുടെയും വിഗ്രഹങ്ങളുമേന്തിയായിരുന്നു രഥയാത്ര. അമ്പലമണിയും വിഗ്രഹങ്ങളും ലീഗല്‍ റൈറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനു കൈമാറി.