DRDO Jobs: വമ്പൻ അവസരം, ഡിആർഡിഒയിൽ വാക്ക് ഇൻ ഇൻറർവ്യൂ
വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.നവംബറിലാണ് അഭിമുഖം.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചണ്ഡീഗഢിലെ സെക്ടർ 30-ലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലാബിൽ (ടിബിആർഎൽ) ജൂനിയർ റിസർച്ച് ഫെല്ലോ (ജെആർഎഫ്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. വാക്ക്-ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.നവംബറിലാണ് അഭിമുഖം.
ഒഴിവുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ
ജൂനിയർ റിസർച്ച് ഫെല്ലോ (കെമിസ്ട്രി)
കെമിസ്ട്രിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും യുജിസി നെറ്റ് യോഗ്യതയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ തീയതി നവംബർ 1 ആണ്, ആകെ 3 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
ജൂനിയർ റിസർച്ച് ഫെലോ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് (ഒന്നാം ക്ലാസ്) സാധുവായ നെറ്റ്/ഗേറ്റ് യോഗ്യത അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എംഇ/എംടെക് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസോടെ വേണം. തസ്തികകളുടെ എണ്ണം 4 ആണ്, അഭിമുഖം നവംബർ രണ്ടിന് നടക്കും.
ജൂനിയർ റിസർച്ച് ഫെലോ (ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്)
ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബിടെക് ഒന്നാം ക്ലാസും സാധുതയുള്ള നെറ്റ്/ഗേറ്റ് യോഗ്യതയും. അല്ലെങ്കിൽ ബിരുദ, ബിരുദാനന്തര തലത്തിൽ ഒന്നാം ക്ലാസോട് കൂടിയ ഇലക്‌ട്രോണിക്‌സ് ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എം.ടെക്/എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 1 ആണ്, അഭിമുഖത്തിന്റെ തീയതി നവംബർ 3 ആണ്.
ജൂനിയർ റിസർച്ച് ഫെലോ (ഫിസിക്സ്)
ഈ തസ്തികകൾക്ക് നെറ്റ് യോഗ്യതയോടെ ഫിസിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആവശ്യമാണ്. അഭിമുഖ തീയതി നവംബർ 4 ആണ്, തസ്തികകളുടെ എണ്ണം 3 ആണ്.
പ്രായപരിധി
അപേക്ഷകർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ തീയതിയിൽ 28 വയസ്സിൽ കവിയാൻ പാടില്ല, എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...