ഐഎസ്ആർഒയുടെ നൂതന നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-1 ന്റെ വിക്ഷേപണം ഇന്ന്. നിരീക്ഷണ, നാവിഗേഷൻ കഴിവുകൾ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമായ NavIC സീരീസിന്റെ ഭാഗമാണ് ഈ പേടകം. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹമാണിത്. സേവനങ്ങൾ മെച്ചപ്പെടുത്താനും നൂതന സവിശേഷതകൾ അവതരിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് രൂപകല്പന ചെയ്തതാണ് NVS-01.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ബഹിരാകാശത്ത് സ്ഥാപിക്കുക. ഞായറാഴ്ച രാവിലെ 7.12 ന് തന്നെ കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു. രാവിലെ 10.42ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (ഷാർ) രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് NVS-01 കുതിച്ചുയരും. 2,232 കിലോഗ്രാമാണ് ഈ ഉപ​ഗ്രഹത്തിന്റെ ഭാരം. NVS-01 നാവിഗേഷൻ പേലോഡുകളായ L1, L5, S ബാൻഡുകൾ വഹിക്കുന്നു.



"സേവനങ്ങൾ വിപുലമാക്കുന്നതിനായി ഈ സീരീസ് എൽ1 ബാൻഡ് സിഗ്നലുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഒരു തദ്ദേശീയ അറ്റോമിക് ക്ലോക്ക് എൻവിഎസ്-01ൽ പറക്കും," ഇസ്രോ പ്രസ്താവനയിൽ പറഞ്ഞു. വിക്ഷേപിച്ച് 20 മിനിറ്റിനുശേഷം, റോക്കറ്റ് ഏകദേശം 251 കിലോമീറ്റർ ഉയരത്തിൽ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) ഉപഗ്രഹത്തെ വിന്യസിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.



 


എൻവിഎസ് വിക്ഷേപണം തത്സമയം എങ്ങനെ കാണാം?


ശ്രീഹരിക്കോട്ടയിലെ SDSC-SHAR-ലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് വിക്ഷേപണം കാണാൻ താൽപ്പര്യമുള്ള വ്യക്തികൾക്ക് lvg.shar.gov.in ൽ രജിസ്റ്റർ ചെയ്യാം.



ഐഎസ്ആർഒയുടെ ഔദ്യോ​ഗിക യൂട്യൂബ് പേജിൽ തത്സമയ സംപ്രേക്ഷണം കാണാൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.