പപ്പടവും ശർക്കരയും ജിഎസ്ടിയിലേക്ക്; ടിവി മുതൽ ചോക്കളേറ്റ് വരെയുള്ളവയ്ക്ക് നികുതി വർദ്ധിച്ചേക്കും
നേരത്തെ ജിഎസ്ടി കുറച്ച് ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനായിരുന്നു തീരുമാനം
നിത്യോപയോഗ സാധനങ്ങൾക്ക് നികുതി വർദ്ധിപ്പിക്കാൻ സാധ്യത. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരിക്കുകയാണ് ജിഎസ്ടി കൺസിൽ. പപ്പടത്തിനും ശർക്കരയ്ക്കും നികുതി ഈടാക്കാനും ശുപാർശ നൽകിയിട്ടുണ്ട്. വാച്ച്, ടിവി, കണ്ണട ഫ്രെയിം ചോക്കളേറ്റ് തുടങ്ങിയവ ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനും തീരുമാനമുണ്ടെന്നാണ് സൂചന.
നേരത്തെ ജിഎസ്ടി കുറച്ച് ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കാനായിരുന്നു തീരുമാനം. സംസ്ഥാന സർക്കാറുകളുടെ നിലപാട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും തുടരണമെന്നുമാണ് സംസ്ഥാനങ്ങളുടെ ആവശ്യം. അതിന് പകരം നികുതി വർധിപ്പിച്ച് വരുമാനം കൂട്ടാനും നീക്കം നടക്കുന്നുണ്ട്.
നിലവിൽ പപ്പടം, ശർക്കര തുടങ്ങിയ ഉൽപ്പന്നത്തിന് ജിഎസ്ടിയില്ല. ഇവക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്തണമെന്നതാണ് ആലോനയുള്ളത്. നേരത്തെ 12 ശതമാനത്തിലേക്ക് കുറച്ച് പല ഉൽപന്നങ്ങളും 28 ശതമാനം നിരക്കിലേക്ക് തിരിച്ചെത്തിക്കും. പവർ ബാങ്കുകൾ, വാച്ചുകൾ, സ്യൂട്ട് കേസുകൾ, 32 ഇഞ്ചിന് താഴെയുള്ള കളർ ടിവികൾ, ഹാൻഡ് ബാഗുകൾ, പെർഫ്യൂം, ചോക്ലേറ്റ്, ച്യൂയിങ് ഗം, വാൾനട്ട്, മദ്യമൊഴിച്ചുള്ള ബീവറേജസ്, കണ്ണട ഫ്രൈം, സിറാമിക് സിങ്കുകൾ, വാഷ്ബേസ് എന്നീ ഉൽപന്നങ്ങൾ 28 ശതമാനം നിരക്കിൽ നിന്ന് 12 ശതമാനം നിരക്കിലേക്ക് എത്തിയിരുന്നു. ഇവയെല്ലാം വീണ്ടും 28 ശതമാനം നിരക്കിലേക്ക് ഉയർത്തണമെന്നാണ് ശുപാര്‍ശ.
വിലക്കയറ്റത്തിൽ രാജ്യത്തെ ജനങ്ങൾ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടിയായി സാധാരണക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഉൽപ്പനങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള നീക്കം. നികുതി കൂട്ടാൻ ആലോചിക്കുന്ന 143 ഉൽപ്പന്നങ്ങളിൽ 92 എന്നതിനും ഇപ്പോൾ 18 ശതമാനത്തോളമാണ് ജിഎസ്ടി. ഇത് 28 ശതമാനമാക്കി ഉയർത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. അഭിപ്രായം അറിയിക്കാൻ ജിഎസ് ടി കൗൺസിൽ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. മറുപടി വിലയിരുത്തി നികുതി വർധിപ്പിക്കുന്നതിൽ അടുത്ത ജിഎസ്ടി കൗൺസിൽ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...