New Delhi : കോവിഡ് വാക്സിനും (COVID Vaccine) മരുന്നും ഓക്സിജൻ കോൺസട്രേറ്റുകളും വിതരണം ചെയ്യുന്നതിതനും ഇറക്കുമതി ചെയ്യുന്നതിനും ജിഎസ്ടി (GST) ഒഴുവാക്കിയാൽ അതിന്റെ വില വർധിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമാൻ (Finance Minister Nirmala Sitharaman). നികുതി ഇടാക്കിയില്ലെങ്കിൽ അത് നിർമാതാക്കളെ വില വർധിപ്പിക്കാൻ ഇടയാക്കുമെന്ന് നിർമല വ്യക്തമാക്കുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്ര സർക്കാരിന് കോവിഡുമായി ബന്ധപ്പെട്ട് വാക്സിനും മരുന്നുകൾക്കും ജിഎസ്ടിയും കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കത്തിന് മറപുടിയായിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നീണ്ട പതിനാറ് ട്വീറ്റിലാണ് കേന്ദ്ര ധനമന്ത്രി വാക്സിനും മറ്റ് മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കിയുലുള്ള പ്രശ്നം വ്യക്തമാക്കിയത്.


ALSO READ : കോവിഡ് മുക്തരാവുന്നവരിൽ ഫംഗസ് അണുബാധ,ഇതുവരെ മരിച്ചത് എട്ട് പേർ



കോവിഡ് വാക്സിനുകൾക്കും മരുന്നുകൾക്കും ഓക്സിജൻ കോൺസേട്രേറ്ററുകൾക്കും ജിഎസ്ടി ഒഴുവാക്കിയാൽ അത് നിർമാതാക്കളെ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കുമെന്ന് നിർമല അറിയിച്ചു. നിർമാണ ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ നികുതി നിർമാതാക്കൾ ഈടാക്കുന്നത് പുറത്ത് വരുന്ന ഉത്പനങ്ങളിൽ നിന്നാണ്. ജിഎസ്ടി പൂജ്യമാക്കിയാൽ അത് നിർമാതാക്കളുടെ ഐടിസിയെ ബാധിക്കും. തുട‍‍ർന്ന് നിർമാതാക്കൾ അത് സമമാക്കാൻ ഇവയുടെ വില വർധപ്പിക്കാൻ വിധേയരാകുകയും ചെയ്യും.


ALSO READ : Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത


നിലവിൽ 5 ശതമാനം ജിഎസ്ടിയാണ് ആഭ്യന്തരതലത്തിലുള്ള വക്സിൻ വിതരണത്തിനും വാക്സിൻ ഇറക്കുമതിക്കും കേന്ദ്രം ഈടാക്കുന്നത്. കോവിഡ് മരുന്നകൾക്കും ഓക്സിജൻ കോൺസട്രേറ്റുകൾക്ക് 12 ശതമാനം ജിഎസ്ടിയാണ് നിലവിൽ ഏർപ്പെടുത്തുന്നത്. എന്നാൽ ഇവയുടെ കസ്റ്റംസ് ഡ്യൂട്ടിയും ആരോഗ്യ സെസും കേന്ദ്രം ഒഴുവാക്കിട്ടുണ്ട്. കൂടാതെ കോവിഡ് 19 മരുന്നുകൾക്ക് 70 ശതമാനം ജിഎസ്ടി സംസ്ഥാന സർക്കാരിനാണ് ലഭിക്കുന്ന നിർമലാ സീതാരാമൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.