സൗകര്യങ്ങള്‍ പോരാ, കേരളത്തിലേക്ക് തിരിച്ച് വരണമെന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍!!
കേരളത്തിലേക്ക് തിരിച്ചുവരണമെന്ന് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍.
കോഴിക്കോട്: കേരളത്തിലേക്ക് തിരിച്ചുവരണമെന്ന് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍.
സമരം നടത്തി നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗമാണ് തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമം നടത്തുന്നത്. ക്വാറന്‍റ്റൈന്‍ കാലയളവില്‍ സ്വന്തം നാട്ടില്‍ നിന്നും ലഭിച്ച സൌകര്യങ്ങളുടെ പോരായ്മയാണ് തിരികെ കേരളത്തിലെത്തണമെന്ന് ഇവര്‍ ആവശ്യപ്പെടാന്‍ കാരണം.
ബീഹാറില്‍ നിന്നും ഉള്ളവരാണ് ഇതില്‍ അധികവും. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മടങ്ങാന്‍ നൂറിലധികം പേരാണ് പാസിനായി അപേക്ഷിച്ചിരിക്കുന്നത്. ഭക്ഷണം, വൈദ്യ പരിശോധന, താമസ സൗകര്യം എന്നിവ കേരളത്തില്‍ ലഭിച്ചിരുന്നുവെന്നും ഇവിടെ കിടക്കാന്‍ കട്ടില്‍ പോലുമില്ലെന്നാണ് അതിഥി തൊഴിലാളികള്‍ പറയുന്നത്.
ആരാധകരെ സോറി, റാണ പ്രണയത്തിലാണ്; പ്രണയിനി ആരെന്ന് വെളിപ്പെടുത്തി താരം!
നാട്ടിലെത്തി ക്വാറന്‍റ്റൈനില്‍ പ്രവേശിച്ചവരോട് നിലത്ത് കള്ളി വരച്ച് അതില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണവും കട്ടിലും ഒന്നുമില്ലാതെ ദുരിതത്തില്‍ കഴിയേണ്ട അവസ്ഥയാണെന്നും ക്വാറന്‍റ്റൈന്‍ കഴിഞ്ഞാലും ജോലിയും വരുമാനവും ഇല്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.