Gujarat Accident: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഹലോലിലെ മലയോര മേഖലയിലുണ്ടായ ബസ് അപകടത്തിൽ 38 സ്റ്റേറ്റ് റിസർവ് പോലീസ് (State Reserve Police - SRP) ജവാൻമാർക്ക് പരിക്കേറ്റു.  ഇവരില്‍ 9 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Numerology: ഈ തിയതികളില്‍ ജനിച്ചവര്‍ അതീവ ബുദ്ധിമാന്മാര്‍, ഇവര്‍ കോടീശ്വരന്മാരാകും 


തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.  വാഹനത്തിന്‍റെ ബ്രേക്ക്  തകരാറിലായതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിയന്ത്രണം നഷ്‌ടപ്പെട്ടതോടെ വാഹനം താഴ്ചയിലേയ്ക്ക് ഉരുണ്ട് മറിഞ്ഞു. പാവഗഡ് കുന്നിന്‍റെ അടിത്തട്ടിൽ മൂന്ന് ദിവസത്തെ വെടിവയ്പ്പ് പരിശീലനം പൂർത്തിയാക്കിയ ശേഷം ജവാൻമാർ ദഹോദിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. 


ബസിലുണ്ടായിരുന്ന 50 ജവാൻമാരിൽ 38 പേർക്ക് പരിക്കേറ്റു. ഇവരെ ഹലോലിലെ റഫറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 29 പേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു, ഗുരുതരമായി പരിക്കേറ്റ ഒമ്പത് പേരെ കൂടുതൽ ചികിത്സയ്ക്കായി വഡോദരയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.