Gujarat Assembly Election 2022: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ വിധിയെഴുതും
Gujarat Election 2022: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെയാണ്. 89 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Gujarat Assembly Election 2022: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നിയമസഭയിലെ ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 89 സീറ്റുകളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കച്ച്-സൗരാഷ്ട്ര മേഖലകളും തെക്കൻ ഗുജറാത്തുമാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ ആദ്യഘട്ടം ഡിസംബർ 1 ആയ ഇന്നും രണ്ടാം ഘട്ടം ഡിസംബർ 5 നുമാണ്. ഫല പ്രഖ്യാപനം ഡിസംബർ 8 നാണ്.
Also Read: Guajarat Polls 2022: ഗുജറാത്തില്‍ BJPയ്ക്ക് റെക്കോര്‍ഡ് വിജയം പ്രവചിച്ച് ഹാര്‍ദ്ദിക് പട്ടേല്‍
വ്യാഴാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 2,39,76,670 വോട്ടർമാരാണ് വോട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ആകെ 4,91,35,400 വോട്ടർമാരാണുള്ളത്. നഗരപ്രദേശങ്ങളിലെ 9,018 പോളിംഗ് സ്റ്റേഷനുകളും ഗ്രാമപ്രദേശങ്ങളിലെ 16,416 പോളിംഗ് സ്റ്റേഷനുകളും ഉൾപ്പെടെ ആദ്യഘട്ട വോട്ടെടുപ്പിനായി 25,434 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറായിരിക്കുന്നത്. ഇത്തവണ കടുത്ത ത്രികോണ മത്സരമാണ് ഗുജറാത്തിൽ നടക്കാൻ പോകുന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽശക്തമായ മത്സരം നടക്കുന്ന ഗുജറാത്തിൽ ആം ആദ്മി പാർട്ടിയും ഒട്ടും പിന്നിലല്ല. തുടർ ഭരണത്തിനായി ബിജെപി ശ്രമിക്കുമ്പോൾ ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസും എന്നാൽ പഞ്ചാബിലേതുപോലെ അത്ഭുതം സൃഷ്ടിക്കാൻ എഎപിയും ഒപ്പമുണ്ട്.
Also Read: ഡിസംബർ തുടക്കത്തിലേ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! ബുധൻ നൽകും വമ്പൻ ആനുകൂല്യങ്ങൾ
പ്രധാനമന്തി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കെജ്രിവാൾ എന്നിവരാണ് ഗുജറാത്തിലെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്. കനത്ത സുരക്ഷയും വെബ്കാസ്റ്റിങ് അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. സൂറത്ത് ഈസ്റ്റിലെ ആം ആദ്മി സ്ഥാനാർത്ഥി നാടകീയമായി പത്രിക പിൻവലിച്ചതിനെ തുടർന്ന് 88 മണ്ഡലങ്ങളിലാണ് പാർട്ടി ജനവിധി തേടുന്നത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ് വിയും, പാർട്ടി സംസ്ഥാന അധ്യക്ഷനുമടക്കം പ്രമുഖരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്.
Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്നു ദുരന്തം ഉണ്ടായ മോർബി എന്നിങ്ങനെ ശ്രദ്ധേയമായ ഇടങ്ങളിൽ ഇന്നാണ് ജനവിധി. കോൺഗ്രസ് സംസ്ഥാനത്ത് 125 സീറ്റ് നേടുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ബിജെപിക്ക് ശക്തമായ പിന്തുണയുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടിയും കടുത്ത മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. ദക്ഷിണ ഗുജറാത്തിലാണ് ആംആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേൽ സമര നേതാക്കൾ അൽപേഷ് കത്തരിയ, ധർമിക് മാൽവ്യ എന്നിവരുടെ മണ്ഡലങ്ങൾ. ആപ്പിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗാഡ്‍വിയും ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.
ഇത്തവണ കടുത്ത ത്രികോണ മത്സരമാണ് ഗുജറാത്തിൽ നടക്കാൻ പോകുന്നതെന്ന് ബിജെപിക്കാര്യം. അതുകൊണ്ടാണ് ഒരു ഇടവേളയില്ലാതെ തിരക്കുകൾ മാറ്റിവെച്ചശേഷം ജന്മനാട്ടിലെ പ്രചാരണത്തിന് പ്രധാനമന്ത്രി മുന്നിൽ നിന്നത്. കേന്ദ്ര നേതാക്കൾ മുഴുവനും ഇറങ്ങിയുള്ള പ്രചാരണമായിരുന്നു ഇത്തവണ ബിജെപി കാഴ്ചവെച്ചത് എന്നുതന്നെ വേണം പറയാൻ. എന്തായാലും കടുത്ത ത്രികോണ മത്സരത്തിൽ ആർക്ക് വിജയം എന്നത് കാത്തിരുന്നു തന്നെ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...