Gujarat Assembly Election, Gujarat Election VOTING TODAY: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളാണ് അവസാനഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്നത്.  ഗാന്ധിനഗറും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും ഉത്തര ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുക. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കമുള്ളവരാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ള പ്രമുഖർ. രാവിലെ 8 മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ ആകെ 2.51 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.  അതിൽ 1.22 കോടി സ്ത്രീകളാണ് ഉള്ളത്. മാത്രമല്ല 18നും 19നും ഇടയിൽ പ്രായമുള്ളവരിൽ 5.96 ലക്ഷം വോട്ടർമാരുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Gujarat Polls 2022: ഗുജറാത്തിൽ കോൺഗ്രസ് അവസാനിച്ചാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും, യോഗി ആദിത്യനാഥ്


ഡിസംബർ അഞ്ചിന് നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വേട്ടെടുപ്പിൽ  പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് അഹമ്മദാബാദിലെത്തിയിട്ടുണ്ട്.  ഇന്ന് രാവിലെ അഹമ്മദാബാദിലെ റാണിപ് പ്രദേശത്തെ സ്‌കൂളിൽ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനിൽ പ്രധാനമന്ത്രി തന്റെ വോട്ട് രേഖപ്പെടുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രിയും ഗാന്ധിനഗറിൽ നിന്നുള്ള ബിജെപി എംപിയുമായ അമിത് ഷാ അഹമ്മദാബാദിലെ നാരൺപുരയിലുള്ള മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ തന്റെ വോട്ട് രേഖപ്പെടുത്തും.


Also Read: ശുക്ര സംക്രമണം 2022: ഇന്ന് മുതൽ 23 ദിവസത്തേക്ക് ഈ 5 രാശിക്കാർ വളരെയധികം സൂക്ഷിക്കണം! 



Also Read: Electric Bill Reduce: ഗാർഹിക വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കാൻ ഉടൻ ചെയ്യേണ്ടത്! 


19 ജില്ലകളിലായി 89 സീറ്റിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് രേഖപ്പെടുത്തിയ പോളിംഗ് 63.33 ശതമാനമായിരുന്നു. ഇത് 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5.20% കുറവായിരുന്നു.  കച്ച്-സൗരാഷ്ട്ര മേഖലകളില്‍ അടക്കമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്തായിരുന്നു് ആദ്യഘട്ട വോട്ടെടുപ്പിലെ പ്രധാന കേന്ദ്രം. ബിജെപിയുടെ ശക്തികേന്ദ്രമായ സൂറത്ത് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നുവെന്നത് ശ്രദ്ധേയം.  അതുപോലെ ശ്രദ്ധേയമായ മറ്റൊരു പ്രധാന മണ്ഡലമാണ് മോര്‍ബി. ഇവിടെയാണ് ഒക്ടോബര്‍ 30 നുണ്ടായ തൂക്കുപാലം അപകടത്തില്‍ 135 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.  ബിജെപി സ്ഥാനാര്‍ത്ഥിയായി കാന്തിലാല്‍ അമൃതിയയും കോണ്‍ഗ്രസിന് വേണ്ടി ജയന്തിലാല്‍ പട്ടേലുമാണ് മത്സരിക്കുന്നത്. ആദ്യഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാന്തിലാലിന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് തൂക്കു പാലം അപകടം നടന്നിടത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ അദ്ദേഹം നദിയിലേക്ക് ചാടി ജനശ്രദ്ധ പിടിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചത്.  2017ൽ 93 ൽ 51 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 39 സീറ്റുകളാണ് ലഭിച്ചത്.  ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.