Gandhinagar: ഗുജറാത്തിലെ വഡോദരയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർമരിച്ചു. വഡോദര ജിഐഡിസി ഏരിയയിലുള്ള കെമിക്കല്‍ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നാല് വയസുകാരിയടക്കം നാല് പേരാണ് മരിച്ചത്. അപകടത്തിൽ 6 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെയായിരുന്നു ഫാക്ടറിയില്‍ ശക്തമായ സ്‌ഫോടനം ഉണ്ടായത്. 10 പേരെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും നാല് പേര്‍ മരിച്ചു. മകര്‍പുര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സാജിദ് ബലോച്ച് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 


Also Read: Crime News | അജയ് മിശ്രയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍


അതേസമയം സ്‌ഫോടനത്തിൽ തങ്ങളുടെ വീടുകൾക്ക് കുലുക്കം ഉണ്ടായതായി സമീപ പ്രദേശങ്ങളിലെ താമസക്കാർ പറഞ്ഞു.


Also Read: ഷാൻ വധക്കേസ് | 5 പേർ പിടിയിൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന


ഫാക്ടറിയിലുണ്ടായിരുന്ന ജീവനക്കാരും അതിന്റെ സമീപത്തുകൂടെ പോയവരുമാണ് മരിച്ചതും പരിക്കേറ്റതും. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പറന്നുവന്ന വസ്തുക്കള്‍ ഇടിച്ചതും പൊള്ളലേറ്റതുമാണ് നാല് പേരുടെയും മരണകാരണമെന്ന് പോലീസ് പറയുന്നു. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാന്‍ ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.