Gandhinagar: രാജ്യത്തെ നടുക്കിയ മോർബി തൂക്കുപാല ദുരന്തത്തില്‍ നടപടിയുമായി ഗുജറാത്ത് കോടതി. 141 പേർ കൊല്ലപ്പെട്ട സംഭവം നടന്ന് 70 ദിവസത്തിന് ശേഷം പാലത്തിന്‍റെ നവീകരണപ്രവത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനിയായ ഒറേവ ഗ്രൂപ്പിന്‍റെ എംഡി ജയ്‌ സുഖ് പട്ടേലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോർബിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എംജെ ഖാൻ പട്ടേലിനെതിരെ ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 70 പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 


Also Read:  Morbi Bridge Collapse Probe: മോർബി പാലം തകർന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് 


പാലത്തിന്‍റെ നവീകരണ കരാര്‍  ഒറേവ ഗ്രൂപ്പ് ആണ് ഏറ്റെടുത്തിരുന്നത്. മോർബിയിലെ മച്ചു നദിയില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കുക എന്നതായിരുന്നു കരാര്‍. എന്നാല്‍, ദുരന്തത്തിന് ശേഷം  പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.   


Also Read:  Update on Vande Bharat Train: ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ


അതായത്, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട സ്ഥാപനം പാലം പെയിന്‍റ്  ചെയ്യുകയും തൂക്കുപാലത്തിന്‍റെ കേബിളുകള്‍ പോളിഷ് ചെയ്യുകയും ചെയ്യുക മാത്രമാണ് ചെയ്തത് എന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയത്. ഘടനാപരമായ ഓഡിറ്റിലെ പരാജയം, അടിയന്തര രക്ഷാപ്രവർത്തനത്തിന്‍റെയും  തിരക്ക് ഒഴിവാക്കാനുള്ള നടപടികളുടെയും അഭാവം, മോശം സാമഗ്രികളുടെ ഉപയോഗം തുടങ്ങി ആരോപണവിധേയമായ വീഴ്ചകളുടെ ഒരു നീണ്ട പരമ്പരതന്നെ പുറത്തു വന്നിരുന്നു.  
 
കൂടാതെ, ജീർണ്ണിച്ച കേബിളുകളിൽ ഏതെങ്കിലും  മാറ്റിയിട്ടുണ്ടോ എന്ന ‍ കാര്യത്തിനും തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നും അന്വേഷണ  സംഘം ചൂണ്ടിക്കാട്ടി. ഇതോടെ കരാര്‍ ഏറ്റെടുത്ത ഒറേവ കമ്പനി അലംഭാവം കാട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, ക്ലോക്ക് നിര്‍മ്മാണത്തില്‍ പ്രവീണ്യം നേടിയ കമ്പനി എങ്ങിനെ 100 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ നേടിയെന്ന കാര്യവും ചോദ്യമുയര്‍ത്തി. 


ഏജൻസിയും ഏജൻസി മാനേജ്‌മെന്‍റും ഗുണനിലവാര പരിശോധനയോ സാധ്യതാ പരിശോധനയോ ലോഡ് ബെയറിംഗ് ടെസ്റ്റോ നടത്താതെയാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തതെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. 


കഴിഞ്ഞ ഒക്ടോബർ 30 നാണ് 141 പേരുടെ മരണത്തിനിടയാക്കിയ സംഭവം  നടന്നത്.  മരിച്ചവരിൽ 47 കുട്ടികളും നിരവധി സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്നു. സംഭവത്തില്‍ നവംബർ  7 ന്  ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 


മോർബി പാലം തകർന്ന സംഭവം ഒരു വലിയ ദുരന്തമാണെന്ന്  സുപ്രീംകോടതി പോലും അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ ആ സമയത്ത് ഒറേവ കമ്പനി ജോലിക്കാര്‍ അടക്കം 9 പേര്‍  അറസ്റ്റിലായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.