Gujarat Polls 2022:  ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലെ പോളിംഗ് പുരോഗമിയ്ക്കുകയാണ്.   93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍  തിരഞ്ഞെടുപ്പ് നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാസങ്ങള്‍ നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷമാണ് ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ സംസ്ഥാനം എന്ന നിലയില്‍ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്‌. പ്രധാനമന്ത്രിയടക്കം ബിജെപിയുടെ ദേശീയ നേതാക്കള്‍ ദിവസങ്ങള്‍ നീണ്ട പ്രചരണമാണ് സംസ്ഥാനത്ത് നടത്തിയിരിയ്ക്കുന്നത്. റെക്കോര്‍ഡ്  വിജയം നേടി അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യമാണ്‌ ഇക്കുറി BJP മുന്നോട്ടു വയ്ക്കുന്നത്.


Also Read:  Gujarat Assembly Election 2022: ഗുജറാത്തിൽ 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്
 
ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  രാവിലെ എട്ടിന് ആരംഭിച്ചു.   റിപ്പോര്‍ട്ട് അനുസരിച്ച് 9 മണിവരെ 4.75% പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചിന് പോളിംഗ് അവസാനിക്കും. രണ്ടാം ഘട്ടത്തിൽ 61 പാർട്ടികളിൽ നിന്നായി 833 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്, അവരുടെ വിധി 2.51 കോടി വോട്ടർമാർ തീരുമാനിക്കും.


Also Read:  Gujarat Election 2022: ഇന്ത്യയുടെ മിനി ആഫ്രിക്ക എന്നറിയപ്പെടുന്ന ജംബുർ ഗ്രാമം ഇന്ന് ആദ്യമായി പോളിംഗ് ബൂത്തിലേയ്ക്ക്...!!


 


പ്രധാനമന്ത്രി മോദിയും രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി റാണിപ്പിൽ വോട്ട് രേഖപ്പെടുത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യുന്ന എല്ലാവരോടും, പ്രത്യേകിച്ച് യുവ വോട്ടർമാരോടും സ്ത്രീകളോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം എന്ന്  പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഷൈലാജ് അനുപം സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. 



കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 1 ന് നടന്നിരുന്നു.  ആകെ 63.31 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.  വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് നടക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.