അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖപിച്ചിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

182 സീറ്റുകളിലേക്കായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്നലെ അമിത് ഷാ അടക്കമുള്ള ഉന്നത ബിജെപി നേതാക്കള്‍ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.


പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്  ഏകദേശം 
150-ഓളം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് നിലവില്‍ 121 എംഎല്‍എമാരാണുള്ളത്. ഇവരില്‍ ആറ് സംസ്ഥാന മന്ത്രിമാരുള്‍പ്പെടെ 35 എംഎല്‍എമാര്‍ക്ക് ഇക്കുറി മത്സരിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന. 


നരേന്ദ്രമോദി ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് മാറിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് എന്ന പ്രത്യേകതയും കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഉണ്ട്. അതിനാല്‍, ആകെയുള്ള 182 സീറ്റുകളില്‍ 150 സീറ്റും ജയിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിയിരുന്നു നിര്‍ദേശം.