ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നാരോപണം; ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ആത്മഹത്യാ ശ്രമം
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കഴുത്തിൽ കുരുക്ക് മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു
വോട്ടിംഗ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാണിച്ചെന്നാരോപിച്ച് ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട് . ഗാന്ധിധാം സ്ഥാനാർത്ഥി ഭരത് സോളങ്കിയാണ് വോട്ടെണ്ണൽ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോൺഗ്രസ് ഗാന്ധിധാം സ്ഥാനാർത്ഥി ഭരത് സോളങ്കിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കഴുത്തിൽ കുരുക്ക് മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് പ്രവർത്തകർ സോളങ്കിയെ തടഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇവിഎം കൃത്യമായി സീൽ ചെയ്തിട്ടില്ലെന്നും ചില ഇവിഎമ്മുകളിൽ ഒപ്പ് പോലും ഇല്ലായിരുന്നെന്നും ഭരത് സോളങ്കി ആരോപിച്ചു.
ആദ്യം വോട്ടെണ്ണൽ മുറിയിൽ ധർണ നടത്തിയ സോളങ്കി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. അതേസമയം ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ഗുജറാത്തിൽ ചരിത്ര വിജയത്തോടെ 7 ആം തവണയും പാർട്ടി അധികാരത്തിൽ എത്താൻ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...