Gujarat Elections 2022: രണ്ട്  ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അവസരത്തില്‍ ഗുജറാത്തിലെ വോട്ടര്‍മാരോട്  പ്രത്യേക അഭ്യർത്ഥന നടത്തിയിരിയ്ക്കുകയാണ് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ജനാധിപത്യത്തിന്‍റെ  മഹത്തായ ഉത്സവത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.


Also Read:  Gujarat Election 2022: ഇന്ത്യയുടെ മിനി ആഫ്രിക്ക എന്നറിയപ്പെടുന്ന ജംബുർ ഗ്രാമം ഇന്ന് ആദ്യമായി പോളിംഗ് ബൂത്തിലേയ്ക്ക്...!!


കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്ത് വികസനത്തിന്‍റെയും സമാധാനത്തിന്‍റെയും പര്യായമായി മാറിയെന്നും ഇക്കാര്യത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായും ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ശക്തമായ സർക്കാരാണ് ഇത് സാധ്യമാക്കിയത്.  ഈ വികസന യാത്ര തുടരാൻ അഭൂതപൂർവമായ ആവേശത്തോടെ വോട്ട് ചെയ്യാൻ ആദ്യ ഘട്ടത്തിലെ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു, അമിത് ഷാ കുറിച്ചു. 


Also Read:  Gujarat Assembly Election 2022: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ വിധിയെഴുതും


മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം ഗുജറാത്തില്‍ ഒരു ത്രികോണ മത്സരത്തിന്‍റെ പ്രതീതിയാണ് നല്‍കുന്നത്. അതായത്, ആം ആദ്മി പാര്‍ട്ടികൂടി എത്തിയതോടെ ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ വോട്ട് ബാങ്ക് ചോരുമോ എന്ന ഭയത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.


182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്. ഒന്നാം തിയതി നടക്കുന്ന ആദ്യ ഘട്ടത്തില്‍  89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.  സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 


സൂറത്ത്  ഈസ്റ്റ് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ആംആദ്‌മി പാർട്ടിയുടെ സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. സൂറത്ത്  ഈസ്റ്റ്  മണ്ഡലത്തിലെ സ്ഥാനാര്‍ഥി നാടകീയമായ രീതിയില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് വലിയ വാര്‍ത്തയായിരുന്നു.    


ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒന്നാം ഘട്ടം ഏറെ നിര്‍ണ്ണായകമാണ്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഡ്‍‍വി, പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഒന്നാം ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബിയും ആദ്യ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.  ഡിസംബർ 8 ന് വോട്ടെണ്ണല്‍ നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.