Gujarat Polls 2022: വര്‍ഷത്തില്‍ 2 LPG സിലിണ്ടര്‍ സൗജന്യം..!! ഗുജറാത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴ
സംസ്ഥാനത്തെ 38 ലക്ഷം ഗുണഭോക്താക്കൾക്ക് ഓരോ വർഷവും രണ്ട് LPG സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു
Gujarat Polls 2022: ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം CNG, PNG എന്നിവയുടെ വാറ്റ് 10% മായി കുറച്ചതിന് പിന്നാലെ അടുത്ത വാഗ്ദാനം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് സര്‍ക്കാര്‍.
അതായത്, വര്‍ഷം തോറും 2 LPG സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ഉജ്ജ്വല പദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുക. ഇതുവഴി സംസ്ഥാനത്തെ 38 ലക്ഷം ഗുണഭോക്താക്കൾക്ക് ഓരോ വർഷവും രണ്ട് LPG സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നും ന്ത്രി ജിതു വഗാനി വ്യക്തമാക്കി.
Also Read: Dog Attack: 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു
കഴിഞ്ഞ ദിവസം, CNG, PNG എന്നിവയുടെ വാറ്റ് 10% മായി കുറച്ചതായി മന്ത്രി ജിതു വഗാനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഇതെന്നാണ് നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മന്തി അഭിപ്രായപ്പെട്ടത്. ഇതുവഴി സിഎൻജിയുടെ വില കിലോഗ്രാമിന് 6 രൂപയും പിഎൻജി നിരക്കിൽ ക്യുബിക് മീറ്ററിന് 5 രൂപയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇഎംഐ കൂടും, പലിശ നിരക്ക് വർധിപ്പിക്കാൻ ഈ രണ്ട് ബാങ്കുകള്‍
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ മൂലം അതായത്, CNG, PNG, LPG സിലിണ്ടര്‍ എന്നിവയുടെ വാറ്റ് കുറയ്ക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് 1,650 കോടി രൂപയുടെ നഷ്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച, ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചെങ്കിലും, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നു.
ഇത്തവണ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് കൂടുതല്‍ ആവേശകരമായിരിയ്ക്കും എന്നാണ് നിലവിലെ സാധ്യതകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി BJP ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രധാന എതിരാളിയാണ് പരമ്പരാഗതമായി കോൺഗ്രസ്. എന്നാല്‍ ഈ വര്‍ഷം, അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ സജീവമാണ്.
AAP അധികാരത്തിലെത്തിയാൽ ലോകോത്തര വിദ്യാഭ്യാസം കൊണ്ടുവരുമെന്നും സൗജന്യ വൈദ്യുതിയും വെള്ളവും നൽകുമെന്നും അവകാശവാദമുന്നയിച്ചാണ് കെജ്‌രിവാൾ-സിസോദിയ ജോഡി സംസ്ഥാനത്ത് ശക്തമായ പ്രചാരണം നടത്തുന്നത്.
പഞ്ചാബിൽ തങ്ങളുടെ കഴിവ് തെളിയിച്ചതിന് ശേഷം വർദ്ധിച്ച ആവേശത്തോടെയാണ് AAP ഗുജറാത്തിനെ സമീപിച്ചിരിയ്ക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന BJPയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് AAP എന്നാണ് സൂചനകള്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...