അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. മരിച്ചവരിൽ 12 കുട്ടികളുമുണ്ട്. ടിആർപി ​ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇവിടെ തീ നിയന്ത്രണവിധേയമായിരുന്നു. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. തിരച്ചിൽ നടക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തേണ്ടി വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ​ഗെയിമിങ് സെന്റർ യുവരാജ് സിങ് സോളങ്കി എന്നയാളുടെ പേരിലാണ്. ഉടമയെയും മാനേജറെയും അറസ്റ്റ് ചെയ്തു. 


അവധിക്കാലം ആയിരുന്നതിനാൽ  കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഗെയിമിങ് സെന്ററിൽ ഉണ്ടായിരുന്നു. ​മിനിറ്റുകൾക്കുള്ളിൽ തീ പടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ സെന്ററിൽ അഗ്നിശമന ഉപകരണങ്ങളോ എമർജൻസി എക്സിറ്റുകളോ അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല എന്നത് മരണസംഖ്യ കൂടാൻ ഇടയാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.