Gujarat Riots Case : ഗുജറാത്ത് കലാപം; 17 പേരെ കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
Gujarat Riots Case : തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2002 ഫെബ്രുവരി 28 നായിരുന്നു ഇവർ കൊല്ലപ്പെട്ടത്.
ഗുജറാത്ത് കലാപതിനിടയിൽ ഉണ്ടായ കൂട്ടകോല കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഹലോലിലെ സെഷൻസ് കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2002 ൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടയിൽ 2 കുട്ടികളടക്കം ന്യൂനപക്ഷ സമുദായംഗങ്ങളായ 17 പേരായിരുന്നു കൊല്ലപ്പെട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2002 ഫെബ്രുവരി 28 നായിരുന്നു ഇവർ കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുകയും ശേഷം തെളിവുകൾ നശിപ്പിക്കാനായി ഇവരുടെ മൃതദേഹങ്ങൾ കത്തിച്ച് കളയുകയും ചെയ്തുവെന്നായിരുന്നു കേസ്.
അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹർഷ് ത്രിവേദിയാണ് ഇവരെ കുറ്റവിമുക്തരാക്കി വിധിച്ചത്. 22 പ്രതികൾ 8 പേർ വിചാരണ കാലയളവിൽ തന്നെ മരണപ്പെട്ടിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ഗോപാൽസിങ് സോളങ്കി പറഞ്ഞു. ദെലോൾ ഗ്രാമത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടവരുടെതെന്ന് സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയിരുന്നെങ്കിലും, കത്തി നശിച്ച നിലയിലായിരുന്നു.
ALSO READ: Anil K Antony | അനിൽ കെ ആൻറണി കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു
2002 ഫെബ്രുവരി 28 നാണ് ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിന് തലേ ദിവസം 2002 ഫെബ്രുവരി 27 ന് അയോധ്യയിൽ നിന്ന് പുറപ്പെട്ട സബർമതി എക്സ്പ്രസിന്റെ ഒരു ബോഗി ഗുജറാത്തിലെ ഗോധ്രയിൽ വെച്ച് ആളുകൾ സംഘം ചേർന്ന് കത്തിച്ചിരുന്നു. ഇതിനെ തുടർന്ന് 59 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്നാണ് ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി കലാപം പൊട്ടിപ്പുറപ്പെട്ടത്.
സബർമതി എക്സ്പ്രസ് അഗ്നിക്കിരയാക്കിയതിനെ തുടർന്ന് മരണപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും അയോധ്യയിൽ നിന്നും മടങ്ങിയ കർസേവകരായയിരുന്നു. ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ വർഗീയ ലഹളകളിൽ ഒന്നായിരുന്നു അന്ന് ഗുജറാത്തിൽ ഉണ്ടായത്. തുടർന്നാണ് ദെലോൾ ഗ്രാമത്തിൽ സംഘർഷവും കൊലപതകങ്ങളും നടന്നത്. സംഭവത്തെ തുടർന്ന് ആദ്യം പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
അതിന് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ഇൻസ്പെക്ടർ സംഭവത്തിൽ പുതിയ കേസ് രെജിസ്റ്റർ ചെയ്യുകയും 22 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എന്നാൽ പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ശേഖരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സാക്ഷികൾ കൂറുമാറിയെന്നും പ്രതിഭാഗം വക്കീലായ സോളങ്കി പറഞ്ഞു. കൂടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യമുന നദിയുടെ തീരത്തെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് കൊലപ്പെട്ടവരുടേത് എന്ന് സംശയിക്കുന്ന അസ്ഥികൾ കണ്ടെടുത്തിരുന്നെങ്കിലും ഇരകളുടെ ഐഡന്റിറ്റി കണ്ടെത്താൻ കഴിയാത്ത വിധം അവ കത്തി നശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...