Gulab ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റാകാൻ സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
വ്യാഴാഴ്ച വൈകിട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ (Shaheen) ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യത ഏറെയാണെന്നാണ് IMD മുന്നറിയിപ്പ് നൽകുന്നത്.
ന്യൂഡൽഹി: ഗുലാബ് (gulab) ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ (Arabian sea) പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് IMD. വ്യാഴാഴ്ച വൈകിട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ (Shaheen) ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യത ഏറെയാണെന്നാണ് IMD മുന്നറിയിപ്പ് നൽകുന്നത്. ഒരു ചുഴലിക്കാറ്റ് (Cyclone) മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ (Bay of Bengal) രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രണ്ട് ദിവസമായി പെയ്യുന്നത്.
വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. തെലങ്കാനയിൽ ഗുലാബ് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച (സെപ്റ്റംബര്‍ 30) വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.
Also Read: Heavy Rain: മൂന്നാറില്‍ മണ്ണിടിച്ചില്‍, റോഡ് പൂര്‍ണമായും അടഞ്ഞു
അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കണ്‍, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
Jharkhand, പശ്ചിമ ബംഗാളിലെ ഗംഗാതീരം, Odisha, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും IMD മുന്നറിയിപ്പ് നല്‍കി. 2018ലും സമാനമായി ചുഴലിക്കാറ്റ് (Cyclone) രൂപം കൊണ്ടിരുന്നു. അന്ന് ഗജ ചുഴലിക്കാറ്റാണ് ദുര്‍ബലമായി മറ്റൊരു ന്യൂനമര്‍ദ്ദമായി (Depression) മാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...