ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോടതി വളപ്പില്‍ അഭിഭാഷകര്‍ തമ്മില്‍ കൂട്ടതല്ലും വെടിവെപ്പും. ഡല്‍ഹിയിലെ തിസ് ഹസാരി കോടതി വളപ്പില്‍ ആണ് സംഭവം നടന്നത്. അക്രമത്തിൽ ആർക്കും പരിക്കില്ലെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോടതി വളപ്പില്‍നിന്നും വെടിയൊച്ച കേട്ടതെന്നാണ് പോലീസ് അറിയിച്ചത്. അഭിഭാഷകരും ഇവരുടെ ജീവനക്കാരും ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായെന്നും ഇതിനുപിന്നാലെ അഭിഭാഷകരില്‍ ചില ആളുകൾ വെടിയുതിര്‍ത്തതെന്നുമാണ് പോലീസ് പറഞ്ഞത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കോടതി വളപ്പില്‍ വച്ച് അഭിഭാഷകർ ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയ സംഭവം അപലപനീയമാണെന്നായിരുന്നു എന്നാണ് ഡല്‍ഹി ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ. മനാന്റെ പ്രതികരണം. കൂടാതെ വെടിയുതിർത്ത സംഭവത്തിൽ തോക്കിന് ലൈസന്‍സ് ഉണ്ടോ ഇല്ലയോ എന്നത് പരിശോധിക്കണം. ഇനി ലൈസന്‍സുള്ള തോക്കായാലും അഭിഭാഷകന്‍ എന്നല്ല ആരും അത് കോടതിവളപ്പില്‍ ഉപയോഗിക്കാന്‍ പാടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.