Gyanvapi Masjid Case Update: നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഗ്യാന്‍വാപി മസ്ജിദ് സർവേ റിപ്പോർട്ട് സമര്‍പ്പിച്ചു, വാദം മാറ്റി
ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. കമ്മറ്റിയില്‍നിന്നും പുറത്താക്കപ്പെട്ട അഭിഭാഷക കമ്മീഷണർ അജയ് മിശ്രയാണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Gyanvapi Masjid Case Update: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. കമ്മറ്റിയില്‍നിന്നും പുറത്താക്കപ്പെട്ട അഭിഭാഷക കമ്മീഷണർ അജയ് മിശ്രയാണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഗ്യാന്‍വാപി മസ്ജിദ് കേസിൽ സുപ്രീം കോടതിയുടെയും പ്രാദേശിക വാരണാസി കോടതിയുടെയും വാദം ആരംഭിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ആണ് മുന്‍ അഭിഭാഷക കമ്മീഷണർ അജയ് മിശ്ര സമര്‍പ്പിച്ചതെന്നാണ് സൂചന. ഹിന്ദു മതത്തിന്‍റെ ചിഹ്നങ്ങളും അവശിഷ്ടങ്ങളും ലഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
മൂന്ന് കവറിലായി 70 പേജുള്ള റിപ്പോര്‍ട്ട് ആണ് കമ്മീഷണർ വിശാൽ സിംഗ് സമര്‍പ്പിച്ചിരിയ്ക്കുന്നത് . 70 പേജുള്ള റിപ്പോർട്ടിൽ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതിന്‍റെ തെളിവുകൾ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുണ്ട്. ഗ്യാൻവാപി മസ്ജിദിന്‍റെ ഓരോ കോണിലും ബേസ്‌മെന്‍റിലും ചുവരുകളിലും കണ്ടെത്തിയ ദൃശ്യങ്ങള്‍ പെൻഡ്രൈവുകളിലായി തയ്യാറാക്കിയിട്ടുണ്ട്.. 11 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് റിപ്പോർട്ടിനൊപ്പം സമര്‍പ്പിച്ചിരിയ്ക്കുന്നത്.
അതേസമയം, ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം സംബന്ധിച്ച സുപ്രീംകോടതിയില്‍ നടക്കേണ്ടിയിരുന്ന നിര്‍ണ്ണായക വാദം മാറ്റിവച്ചു. കൂടാതെ, ഈ കേസിൽ കീഴ്‌ക്കോടതിയിൽ വാദം കേൾക്കുന്നതും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേസില്‍ നാളെ മൂന്ന് മണിക്ക് സുപ്രീം കോടതിയില്‍ വാദം നടക്കും.
മുതിർന്ന അഭിഭാഷകൻ ഹരിശങ്കർ ജെയിന് സുഖമില്ലെന്ന കാരണത്താലാണ് ഗ്യാന്‍വാപി മസ്ജിദ് വിഷയം പരിഗണിക്കുന്നത് മാറ്റിവച്ചത്.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്‍റെ മൂന്ന് ദിവസം നീണ്ടുനിന്ന കോടതി നിരീക്ഷണത്തിലുള്ള സര്‍വേ തിങ്കളാഴ്ചയാണ് സമാപിച്ചത്. മൂന്ന് ദിവസത്തെ സര്‍വേയ്ക്ക് ശേഷം മെയ് 17ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍, സര്‍വേ നടപടികള്‍ നീണ്ടുപോയതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാൻ സമയമെടുത്തു. പിന്നീട് കമ്മറ്റി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം നീട്ടി നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...