Gyanvapi Masjid Survey Case: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ ASI നടത്തിയ ശാസ്ത്രീയ സർവേയുടെ മുദ്ര വച്ച റിപ്പോര്‍ട്ട് വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശാസ്ത്രീയ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (ASI) വാരണാസി കോടതി നാലാഴ്ചത്തെ സമയമാണ് അനുവദിച്ചിരുന്നത്. അതായത്, സെപ്റ്റംബർ 4 വരെയാണ് സര്‍വേ നടത്താന്‍ കോടതി സമയം നല്‍കിയിരുന്നത്. പിന്നീട് സമയപരിധി നീട്ടിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കിയ ശേഷമാണ് വിശദമായ റിപ്പോര്‍ട്ട്  എഎസ്ഐ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചത്. 


Also Read:  Horoscope Today December 18: കര്‍ക്കിടക രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?  
 
ഗ്യാന്‍വാപി  മസ്ജിദ് സമുച്ചയത്തിൽ 92 ദിവസത്തെ സൂക്ഷ്മമായ ശാസ്ത്രീയ സർവേയാണ് ASI നടത്തിയത്.  ഇപ്പോൾ വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേഷയുടെ കൈയിലുള്ള സീൽ ചെയ്ത റിപ്പോർട്ടിൽ, മുസ്ലീം പള്ളിയുടെ ഉത്ഭവത്തെക്കുറിച്ചും അതിനുമുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രവുമായുള്ള ബന്ധത്തെക്കുറിച്ചും സുപ്രധാന തെളിവുകൾ ഉള്ളതായാണ് റിപ്പോര്‍ട്ട്. 


Also Read:  Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം  
 
ASI റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ റിപ്പോർട്ടിന്‍റെ കോപ്പി പരസ്യമായി റിലീസ് ചെയ്യണമെന്നും കേസില്‍ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും പകർപ്പുകൾ നൽകാൻ ഹിന്ദു പക്ഷം കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരിയ്ക്കുകയാണ്.


 
കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തർക്കത്തിന്‍റെ വിധി നിർണായക വഴിത്തിരിവാകുന്ന അടുത്ത വാദം ഡിസംബർ 21 ന് കോടതി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.


അതേസമയം, ക്ഷേത്രത്തിന്‍റെ അസ്ഥിത്വത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകൾ എഎസ്ഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എഎസ്‌ഐയുടെ അഭിഭാഷകൻ അമിത് കുമാർ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത അവസരത്തില്‍ സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയതായി ഊന്നിപ്പറഞ്ഞു. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള ദീർഘകാല തർക്കം പരിഹരിക്കുന്നതിൽ റിപ്പോർട്ടിന്‍റെ നിർണായക പങ്ക് അദ്ദേഹം എടുത്തുകാട്ടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.