ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു
ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു.
ബംഗളൂരു: ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. പ്രമുഖ സ്വകാര്യ ഐടി കമ്പനിയായ എസ്എപിയിലെ (SAP) രണ്ടു ജീവനക്കാര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. ബംഗളൂരു, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് വിപുലമായ ശുചിത്വവല്‍ക്കരണത്തിനായി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഈ സ്ഥലങ്ങളിലെ എല്ലാ ജീവനക്കാരോടും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലിചെയ്യാനും കമ്പനി ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.