ന്യൂഡല്‍ഹി: സബ്‍സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വക നിയന്ത്രണം. സര്‍ക്കാര്‍ സബ്‍സിഡിയോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്‍വിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ തീരുമാനത്തിനു പിന്നില്‍ മറ്റൊന്നുമല്ല, ഇതുവഴി കൂടുതല്‍ ആളുകൾക്ക് ഹജ്ജ് യാത്രയ്ക്ക് അവസരമൊരുങ്ങുമെന്ന് മന്ത്രി പറഞ്ഞു. 


ഹജ്ജ് യാത്രയ്ക്കായി അടുത്ത വർഷം മുതല്‍ കപ്പല്‍ സർവ്വീസ് പുനരാരംഭിക്കും ധാരണയായി. ആദ്യ സർവ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാവും നടക്കുക. പിന്നീട് കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സർവ്വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.