ഹജ്ജ് തീര്‍ഥാടനം നാളെ മുതൽ; കേരളത്തില്‍നിന്ന് 5758 പേര്‍ പങ്കെടുക്കും
ഇത്തവണ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് കര്‍മത്തിന് അവസരം നല്‍കിയിട്ടുണ്ട്
ഈ വര്‍ഷത്തെ ഹജ്ജ് തീർഥാടനത്തിന് നാളെ തുടക്കമാകും. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ഹാജിമാര്‍ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുവാന്‍ ഇന്ന് വൈകുന്നേരം മുതല്‍ മിന താഴ്വാരത്തേക്ക് എത്തി തുടങ്ങും. കോവിഡ് വാക്‌സിനെടുത്ത 65-നു താഴെ പ്രായമുള്ളവർക്കാണ് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.
രണ്ടുവര്‍ഷമായി ഹജ്ജ് കര്‍മ്മം സൗദിക്കകത്തുനിന്നുള്ള പരിമിതമായ ഹാജിമാര്‍ മാത്രമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് കര്‍മത്തിന് അവസരം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അറഫാ സംഗമം. ശനിയാഴ്ചയാണ് സൗദിയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. അതേസമയം സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും.
ഇന്ത്യയില്‍നിന്ന് 79,237 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഔദ്യോഗീക ഹജ്ജ് കമ്മിറ്റി വഴിയ 56,637 ഹാജിമാരും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് എത്തിയത്. കേരളത്തില്‍നിന്ന് 5758 പേര്‍ ഹജ്ജ് കമ്മിറ്റി വഴി എത്തി. ഇന്ന് സന്ധ്യയോടെ ഇന്ത്യന്‍ ഹാജിമാരുടെ സംഘവും അവരുടെ താമസസ്ഥലത്തുനിന്നും മിനായിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യന്‍ ഹാജിമാര്‍ പൂര്‍ണ ആരോഗ്യവന്‍മാരാണെന്ന് ഇന്ത്യ ഹജജ്മിഷന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...