ന്യൂഡൽഹി:  ദേശീയതലത്തിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സ്ഥാപനം TiE -യുടെ ഇന്ത്യ ഇൻറർനെറ്റ് ഡേ ഡൽഹി എൻസിആർ പതിപ്പിന് സമാപനം.  രാജ്യത്ത് AI-യുടെ അപാരമായ സാധ്യതകളും സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്താനാവും തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും TiE  ഡൽഹി ചാപ്റ്ററിൽ പരിശോധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 “ഇന്ത്യയുടെ ഡിജിറ്റൽ ഉപഭോഗത്തിൽ അഞ്ചിരട്ടി വർധനവ് 2030 ഓടെ ഉണ്ടായേക്കുമെന്ന് ഒഎൻഡിസിയുടെ നെറ്റ്‌വർക്ക് ഗവേണൻസ് സിഒഒയും പ്രസിഡന്റുമായ വിഭോർ ജെയിൻ ചടങ്ങിൽ വ്യക്തമാക്കി.   2030-ൽ  ഇത് 50 ബില്യണിൽ എത്തിക്കാൻ സാധഇക്കുമെന്നും വിഭോർ ജെയിൻ ചടങ്ങിൽ പറഞ്ഞു.


“AI വെറുമൊരു വാക്കല്ലെന്നും ബിസിനസുകൾ കെട്ടിപ്പടുക്കാൻ രാജ്യത്തെ സ്റ്റാർട്ടപ്പുകൾ അത് ഉപയോഗിക്കണമെന്നും പരിപാടിയിൽ സംസാരിച്ച ലെൻസ്‌കാർട്ടിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവും പീപ്പിൾ ഓഫീസറുമായ പെയൂഷ് ബൻസാലും പറഞ്ഞു, 


iDay2023 ന്റെ അവസാന പാദം ഓഗസ്റ്റ് 29 ന് ഭുവനേശ്വറിൽ നടക്കും. പ്രമുഖ പ്രഭാഷകർ മനോജ് കുമാർ മിശ്ര, ഒഡീഷ ഇലക്ട്രോണിക്സ് & ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ, എസ്.ടി.പി.ഐ. ഡയറക്ടർ ജനറൽ, ഇലക്‌ട്രോണിക്‌സ് & ഐടി, സ്‌പോർട്‌സ് & യൂത്ത് സർവീസസ് സഹമന്ത്രി തുഷാർ കാന്തി ബെഹ്‌റ തുടങ്ങിയവർ മുഖ്യാതിഥികളാകും.


ഇന്ത്യയുടെ സാങ്കേതിക വളർച്ചയിൽ ഭാഗവാക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിക്കാൻ സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് TiE ഡൽഹി-NCR എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗീതിക ദയാൽ പറഞ്ഞു. രാജ്യത്തെ വിവിധ കമ്പനികളുടെ തലവൻമാരുമായി സംവദിക്കാനും ബിസിനസിൽ സഹകരണങ്ങളും പങ്കാളിത്തങ്ങളും പഠിക്കാനും പരിപോഷിപ്പിക്കാനും ഇത് പറ്റിയ അവസരമാണ്. നിക്ഷേപകരുമായും വിവിധ ലീഡർമാരുമായും അടുത്തിടപഴകാനും സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് അവസരം ലഭിക്കും- ഗീതിക പറഞ്ഞു


സ്റ്റാർട്ടപ്പ് ഇന്ത്യ, ഹവാസ് മീഡിയ നെറ്റ്‌വർക്ക് ഇന്ത്യ, പീക്ക് എക്‌സ്‌വി, മൈക്രോസോഫ്റ്റ്, വാക്കോ ബൈനറി സെമാന്റിക്‌സ്, എസ്എപി, എഡബ്ല്യുഎസ്, ലുഫ്താൻസ, സിആർഇഡി, എസ്ടിപിഐ, ഒഡീഷ സ്റ്റേറ്റ് ഗവൺമെന്റ് എന്നിവർ  കോൺഫറൻസിന് പിന്തുണ നൽകുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.