Happy New Year 2024: പ്രതീക്ഷൾ നിറഞ്ഞ പുതു വർഷത്തിന് തുടക്കമായിരിക്കുകയാണ്. 2023 നോട് യാത്ര പറഞ്ഞ് പുതിയൊരു വർഷത്തെ ലോകം വരവേറ്റിരിക്കുകയാണ്. വലിയ ആരവങ്ങളോടെയാണ് ജനങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായിട്ടാണ് ഇത്തവണയും പുതുവർഷം പിറന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: New Year 2024: പുതുവത്സര ദിനത്തിൽ ഭാഗ്യത്തിനായി പിന്തുടരുന്ന ജനപ്രിയവും രസകരവുമായ പാരമ്പര്യങ്ങൾ; ലോകമെമ്പാടും ആഘോഷങ്ങൾ ഇങ്ങനെ


പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2024 പിറന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയോടെയാണ് കിരിബാത്തി ജനത 2024 നെ വരവേറ്റത്. നാലര മണിയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായിയാണ് ഓക്‌ലന്‍ഡ് 2024 നെ വരവേറ്റത്. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തിയതോടെയാണ് ലോകം ആഘോഷങ്ങളിലേക്ക് പ്രവേശിച്ചത്. ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലും പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ഏറ്റവും വൈകിയെത്തിയത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയോടെയാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുന്നത്.


Also Read: Lord Shiva Fav Zodiac Signs: പുതുവർഷത്തിൽ മഹാദേവ കൃപയാൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?


സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വമ്പന്‍ ആഘോഷമാണ് നടന്നത്. ഇത്തവണ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് കേരളത്തിലെ പുതുവത്സര ആഘോഷങ്ങള്‍ അരങ്ങേറിയത്.  തലസ്ഥാനത്തും പുതുവത്സര ദിനത്തില്‍ പോലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കനത്ത പോലീസ് നിയന്ത്രണങ്ങളോടെയായിരുന്നു നാടെങ്ങും പുതുവർഷ ആഘോഷം നടന്നത്.  ഇതിനിടയിൽ കോവിഡ് ഭീഷണി വീണ്ടും ഉയരുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്നുണ്ട്.  


ഏവർക്കും സീ മലയാളം ന്യൂസിന്റെ വക പുതുവത്സരാശംസകൾ....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.