Crocodiles Utharakhand: മുതലകൾ കൂട്ടത്തോടെ ജനവാസമേഖലയിൽ; പ്രളയത്തിനു പിന്നാലെ മുതല ഭീതിയിൽ ഉത്തരാഖണ്ഡ്, വിഡിയോ
Crocodiles enter residential areas in utharakhand: കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴയ്ക്ക് പിന്നാലെ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഹരിദ്വാർ മേഖലയിലേക്ക് വെള്ളം കയറുകയായിരുന്നു.
പ്രളയം തിർത്ത ദുരിതങ്ങൾ ഒഴിയുന്നതിനു മുമ്പേ ഉത്തരാഖണ്ഡ് മുതല ഭീതിയിൽ ആണ്. ലക്സർ, ഖാൻപുർ എന്നിവിടങ്ങളിലുള്ള ജനവാസമേഖലയിലാണ് മുതലകൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. ഇവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. നിലവിൽ പത്തിൽ കൂടുതൽ മുതലകളെ പിടികൂടിയതായാണ് വിവരം. കഴിഞ്ഞയാഴ്ച പെയ്ത അതിശക്തമായ മഴയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഹരിദ്വാർ മേഖലയിലേക്ക് വെള്ളം കയറി.
അതിനൊപ്പം സോണാലി നദിയിലെ അണക്കെട്ട് നിറഞ്ഞതും പ്രളയം രൂക്ഷമാകാൻ കാരണമായി മാറി. എന്നാൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയപ്പോൾ അതിനൊപ്പം തന്നെ ഭൂരിഭാഗം മുതലകളും പുഴയിലേക്ക് തിരിച്ചു പോയെങ്കിലും ചിലത് ജനവാസമേഖലയിൽ തന്നെ തുടരുകയായിരുന്നു. 25 അംഗ സംഘത്തെയാണ് ഇവയെ പിടിക്കാനായി ലക്സർ, ഖാൻപുർ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...