ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന(WHO)യുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ പ്രതിനിധിയെ പുതിയ ചെയര്‍മാനായി നിയമിക്കുമെന്ന് WHO തെക്കുകിഴക്കന്‍ ഏഷ്യ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നു.


മൂന്നു വര്‍ഷത്തെ കാലാവധിയാണ് തിരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡിനുണ്ടാകുക. ഇതില്‍ ആദ്യ ഒരു വര്‍ഷമാകും ഇന്ത്യയെ പ്രതിനിധീകരിച്ച് ഹര്‍ഷവര്‍ധന്‍ ചെയര്‍മാനായിരിക്കുക. 


കൊറോണയുണ്ടെന്ന് മറച്ചുവച്ച് യാത്ര; സംസാരത്തിനിടെ കള്ളി വെളിച്ചത്!!


 


വെള്ളിയാഴ്ചയാണ് WHO പുതിയ ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടത്തുക. 34 അംഗ ബോര്‍ഡിലേക്ക് 10 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 


റഷ്യ, ദക്ഷിണ കൊറിയ, യുകെ, ഒമാന്‍, ഘാന, ബോട്സ്വാന, ഗിനി-ബിസാവു, മഡഗാസ്കര്‍, കൊളംബിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. 


ലോകാരോഗ്യ അസംബ്ലി കൈക്കൊള്ളേണ്ട തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കുകയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ്‌ ബോര്‍ഡിന്‍റെ പ്രധാന ചുമതല.