Manohar Lal khattar Resigns: രാഷ്ട്രീയ പ്രതിസന്ധി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു
Haryana CM Manohar Lal khattar Resigns: ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനോഹർ ലാൽ ഖട്ടാറിന്‍റെ രാജി ഉറപ്പാണെന്ന് കരുതുന്ന തരത്തിൽ പെട്ടെന്നായിരുന്നു സംഭ വികാസങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ അദ്ദേഹം രാജി സമര്‍പ്പിച്ചു.
Haryana CM Manohar Lal khattar Resigns: പ്രധാനമന്ത്രി മോദി വാനോളം പുകഴ്ത്തി 24 മണിക്കൂര്‍ കഴിയും മുന്‍പ് രാജി സമര്‍പ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ അനന്തര ഫലമാണ് അദ്ദേഹത്തിന്‍റെ രാജി എന്നാണ് സൂചനകള്‍.
Also Read: Paytm Payments Banks Deadline: പേടിഎം സമയപരിധി, മാർച്ച് 15-ന് ശേഷം ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും?
അദ്ദേഹത്തോടൊപ്പം നിരവധി ക്യാബിനറ്റ് അംഗങ്ങളും രാജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
Also Read: Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്വീകാര്യമല്ല, കേന്ദ്ര സര്‍ക്കാരിനെതിരെ വിജയ്
ഒരു ദിവസം മുമ്പ്, ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഏറെ പ്രശംസിച്ചിരുന്നു. ദ്വാരക എക്‌സ്‌പ്രസ് വേയെ ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേയുമായി ബന്ധിപ്പിക്കുമ്പോൾ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിര്‍മ്മാണത്തിന് ഹരിയാന സർക്കാരും മുഖ്യമന്ത്രി മനോഹർ ലാൽ ജിയും ഏറെ പരിശ്രമം നടത്തിയിട്ടുണ്ട്. ഹരിയാനയുടെ വികസനത്തിനായി അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് മനോഹർ ലാൽ എന്നും മോദി പറഞ്ഞിരുന്നു.
തന്‍റെ പ്രസംഗ വേളയില്‍ മനോഹര്‍ ലാല്‍ ഖട്ടറുമൊത്തുള്ള ആ പഴയകാലവും മോദി ഓര്‍മ്മിച്ചു. "മനോഹർ ലാൽ ജി തന്‍റെ പഴയ വളരെ പഴയ സുഹൃത്താണ്. നിലത്ത് വിരിപ്പ് വിരിച്ച് കിടന്നുറങ്ങുന്ന കാലത്ത് പോലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒരു മോട്ടോർ സൈക്കിൾ ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് അതില്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. അക്കാലത്ത് റോഡുകൾ ചെറുതായതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇന്ന് ഞങ്ങൾ ഒരുമിച്ചാണ് ഒപ്പം നിങ്ങളുടെ വികസനവും ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നു," മോദി പറഞ്ഞിരുന്നു.
എന്നാല്‍, 24 മണിക്കൂറിനുള്ളിൽ, മനോഹർ ലാൽ ഖട്ടർ സർക്കാരിന് നേരെ ഭീഷണി ഉയർന്നു. ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനോഹർ ലാൽ ഖട്ടാറിന്‍റെ രാജി ഉറപ്പാണെന്ന് കരുതുന്ന തരത്തിൽ പെട്ടെന്നായിരുന്നു സംഭ വികാസങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ അദ്ദേഹം രാജി സമര്‍പ്പിച്ചു.
അതേസമയം, ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബിജെപി നിര്‍ണ്ണായക നിയമസഭാ കക്ഷി യോഗം ചേരും, അതിൽ വലിയ തീരുമാനമുണ്ടാകും എന്നാണ് സൂചനകള്‍. യോഗത്തിന് മുന്നോടിയായി നിരീക്ഷകരായ അർജുൻ മുണ്ടയും തരുൺ ചുഗും ചണ്ഡീഗഢിള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഖട്ടറിന്‍റെ രാജിയ്ക്ക് പിന്നാലെ ബിജെപി-ജെജെപി സഖ്യവും ഭീഷണിയിലാണ്. ഇന്ന് ചണ്ഡീഗഡിൽ നടക്കുന്ന യോഗത്തിൽ ജെജെപി എംഎൽഎമാർ പങ്കെടുക്കില്ലെന്നാണ് ജനനായക് ജനതാ പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല തിങ്കളാഴ്ച രാത്രി ബിജെപിയുടെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെജെപിയുടെ ആവശ്യം ബിജെപി അംഗീകരിച്ചിട്ടില്ല, നാളെ മാർച്ച് 13ന് ഹിസാറിൽ റാലി നടത്തി ജെജെപി നിലപാട് വ്യക്തമാക്കും.
മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വച്ചതോടെ ഹരിയാനയില്‍ പുതിയ സർക്കാർ രൂപീകരിക്കും. മനോഹർ ലാൽ ഖട്ടറിന് പകരം സംസ്ഥാന അദ്ധ്യക്ഷന്‍ നായിബ് സൈനിയും സഞ്ജയ് ഭാട്ടിയയുമാണ് ഹരിയാനയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്ന പേരുകള്‍.
ഹരിയാനയിൽ രാഷ്ട്രീയ പ്രത്സന്ധി രൂക്ഷമാണ്. ജനനായക് ജനതാ പാർട്ടിയും (ജെജെപി) ഭാരതീയ ജനതാ പാർട്ടിയും ജെപി) തമ്മിലുള്ള സഖ്യം തകരുമെന്നും ഹരിയാനയിലെ പുതിയ സർക്കാറിൽ ജെജെപിയെ ഉൾപ്പെടുത്തില്ലെന്നുമാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയും ജെജെപിയും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. ഹരിയാനയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെജെപി 1 - 2 സീറ്റുകൾ ആവശ്യപ്പെടുന്നു, അതേസമയം ബിജെപി ഒരു സീറ്റ് പോലും നൽകാൻ തയ്യാറല്ല. ആകെയുള്ള 10 സീറ്റുകളിലും ബിജെപി മത്സരിക്കാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം സഖ്യത്തിന്‍റെ തകര്‍ച്ചയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.
ഹരിയാന നിയമസഭയിലെ നമ്പർ ഗെയിം എങ്ങിനെയാണ്?
90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ബിജെപിക്ക് 41 എംഎൽഎമാരുണ്ട്, ഭൂരിപക്ഷത്തിന് 5 എംഎൽഎമാർ കൂടി വേണം. ഹരിയാനയിൽ കോൺഗ്രസിന് 30, ജെജെപിക്ക് 10, ഹരിയാന ലോക്കിത് പാർട്ടി 1, ഇന്ത്യൻ നാഷണൽ ലോക്ദള്‍ 1 എന്നിങ്ങനെയാണ് അംഗ സംഖ്യ. ഇത് കൂടാതെ 6 സ്വതന്ത്ര എംഎൽഎമാരും ഉണ്ട്. ജെജെപി ഇടഞ്ഞതോടെ സ്വതന്ത്രന്‍മാരെ വല വീശാന്‍ ബിജെപി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.