ചണ്ഡിഗഡ്: ഹരിയാനയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഏഴ് പേർ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചത്. ഏഴടിയോളം ഉയരമുള്ള ​ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോയ ഒൻപത് യുവാക്കളാണ് മഹേന്ദര്‍ഗഡിലെ ജഗദോളി ഗ്രാമത്തിലുള്ള കനാലിൽ അപകടത്തിൽപെട്ടത്. ഇതിൽ നാല് പേർ മരിച്ചു. നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ കാണാതായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോനിപത് ജില്ലയിലെ യമുന നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടത്തിൽപെട്ട് അച്ഛനും മകനും മരിച്ചു. സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മനോഹർ ലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.


തെക്കൻ കേരളത്തിൽ മഴ കനക്കുന്നു; മൂലമറ്റത്ത് ഉരുൾ പൊട്ടൽ സംശയം; മലവെള്ളപ്പാച്ചിലിൽ ഒരു മരണം, അഞ്ച് പേരെ കാണാതായി


തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ മലയോരങ്ങളിലാണ് വ്യാപക മഴ. കൊല്ലം കുംഭവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് പേരെ കാണാതായി. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് മിന്നൽ പ്രളയം സാധ്യത ഉൾപ്പെടെ കനത്ത മഴ പ്രവചിച്ച കേന്ദ്ര കാലവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 


അച്ചൻകോവിലാറിൽ വിനോദസഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തി. പത്തനംതിട്ടയിൽ റാന്നി, സീതത്തോട്, ഗവി, ചിറ്റാർ, മേഖലകളിൽ രണ്ട് മണിക്കൂറിലേറെയായി മഴ തുടരുകയാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുരുമ്പമൂഴി, നാറാണംതോട് ക്രോസ്വേകൾ മുങ്ങി.  കൊല്ലമുളയിൽ രണ്ട് യുവാക്കൾ ഒഴിക്കിൽപ്പെടുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇടക്കി മൂലമറ്റത്ത് ഉരുൾപൊട്ടൽ എന്ന് സംശയം. 


തിരുവനന്തപുരം വിതരുയിൽ കനത്ത മഴ തുടരുകയണ്. മക്കിയാർ ഡാം കരകവിഞ്ഞൊഴുകുന്നു. തലസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, മങ്കയം, കല്ലാർ അടച്ചു. കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നെയ്യാർ ഡാമും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനക്കുകയാണ്. നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്ളെ സ്പിൽവെകളും ഉയർത്തും. നാളെ രാവിലെ 11 മണിയോടെ ഉയർത്തും.


കിഴക്കൻ മലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മീനച്ചിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപെട്ടല്ലിനെ തുടർന്ന് ടൗണിൽ വെള്ളം കയറി. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളി മേഖലയിലും മഴ കനക്കുകയാണ്. എരുമേലി വണ്ടൻപതാലിൽ വീടുകളിൽ വെള്ളം കയറി. വണ്ടൻപതാൽ പാലത്തിൽ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി. മേലുകാവ്, തിടനാട് എന്നീ പ്രദേശങ്ങളിൽ മഴ കനക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.