Hathras Stampede: ഹത്റസിൽ തിക്കിലും തിരക്കിലും 50 മരണം; അപകടം മതപരമായ ചടങ്ങിനിടെ
Hathras Satsang Stampede: ഹത്റസ് ജില്ലയിലെ മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് എസ്എസ്പി രാജേഷ് കുമാർ സിംഗ് പറഞ്ഞു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്റസിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം. അപകടത്തിൽ അമ്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. 27 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 23 സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും ഉൾപ്പെടെ 27 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഹത്റസ് ജില്ലയിലെ മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് എസ്എസ്പി രാജേഷ് കുമാർ സിംഗ് പറഞ്ഞു. ചടങ്ങിനിടെയുണ്ടായ തിരക്കിൽപ്പെട്ടാണ് ആളുകൾ മരിച്ചത്. 27 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചതെന്നും പരിക്കേറ്റ ആരെയും ആശുപത്രിയിൽ എത്തിച്ചിട്ടില്ലെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും 27 മൃതദേഹങ്ങളുടെ തിരച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി. സത്സംഗ് പരിപാടിക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കൂട്ടത്തോടെ ആളുകൾ ഓടിയതിനെ തുടർന്നാണ് തിക്കുംതിരക്കുമുണ്ടായത്. മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് സമിതി രൂപീകരിക്കാൻ നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.